ഭര്‍ത്താവുമായുള്ള തര്‍ക്കത്തിന് പിന്നാലെ 25കാരി ജീവനൊടുക്കി

suicide

മൂന്ന് ദിവസം മുമ്പ് തയ്യാറാക്കി റഫ്രിജറേറ്ററില്‍ സൂക്ഷിച്ചിരുന്ന സാമ്പാര്‍ കാവ്യ വിളമ്പിയതിനെ തുടര്‍ന്ന് ദമ്പതികള്‍ തമ്മില്‍ തര്‍ക്കമുണ്ടായതായി പൊലീസ് പറഞ്ഞു.

സാമ്പാറിനെച്ചൊല്ലി ഭര്‍ത്താവുമായി വാക്കുതര്‍ക്കമുണ്ടായതിന് പിന്നാലെ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരുവിലെ നെലമംഗലയ്ക്കടുത്തുള്ള ഗെനാസനഹള്ളിയിലാണ് സംഭവം. ധാന്യം കേടാതാകെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന മരുന്ന് കഴിച്ചാണ് 25കാരിയായ കാവ്യ ജീവനൊടുക്കിയത്. ഇവര്‍ക്ക് നാല് വയസ്സുള്ള മകനുണ്ട്. 

tRootC1469263">

ഗെനാസനഹള്ളി സ്വദേശിയും കര്‍ഷകനുമായ രംഗസ്വാമിയെയാണ് കാവ്യ വിവാഹം കഴിച്ചത്. മൂന്ന് ദിവസം മുമ്പ് തയ്യാറാക്കി റഫ്രിജറേറ്ററില്‍ സൂക്ഷിച്ചിരുന്ന സാമ്പാര്‍ കാവ്യ വിളമ്പിയതിനെ തുടര്‍ന്ന് ദമ്പതികള്‍ തമ്മില്‍ തര്‍ക്കമുണ്ടായതായി പൊലീസ് പറഞ്ഞു. ആദ്യ രണ്ട് ദിവസങ്ങളില്‍ അതേ സാമ്പാര്‍ വിളമ്പിയപ്പോള്‍ രംഗസ്വാമി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. 

മൂന്നാം ദിവസം പുതിയ ഭക്ഷണം തയ്യാറാക്കാത്തതിന് അയാള്‍ അവളെ ശകാരിച്ചു. തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടായി. സംഭവത്തില്‍ അസ്വസ്ഥയായ കാവ്യ മാര്‍ച്ച് മൂന്നിന് ഗുളിക കഴിച്ചു. അവശയായ ഇവരെ കുടുംബാംഗങ്ങള്‍ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് ആ രാത്രിയില്‍ തന്നെ കൂടുതല്‍ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ചികിത്സക്കിടെ പിറ്റേന്ന് പുലര്‍ച്ചെ മരണത്തിന് കീഴടങ്ങി. മകളുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് പിതാവ് പരാതി നല്‍കി. ഡോബ്‌സ്‌പേട്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. 

Tags