പൊലീസുകാരൻ മര്‍ദിച്ചു; ഫ്ലാറ്റിലെ അഞ്ചാം നിലയില്‍ നിന്നും താഴേക്ക് ചാടി 23 കാരൻ ആത്മഹത്യചെയ്തു
പൊലീസ് മര്‍ദനത്തിന് ശേഷം ഫ്ലാറ്റിലെത്തിയ യുവാവ് തനിക്ക് പേടിയാവുന്നെന്നും എവിടെയെങ്കിലും ഒളിക്കാമെന്നും പറഞ്ഞതായി കുടുംബം പറയുന്നു.
ഭോപ്പാൽ : മധ്യപ്രദേശിലെ ഇൻഡോറില്‍ പൊലീസുകാരൻ മര്‍ദിച്ചതിന് പിന്നാലെ ഫ്ലാറ്റിലെ അഞ്ചാം നിലയില്‍ നിന്നും താഴേക്ക് ചാടി 23 കാരൻ ആത്മഹത്യചെയ്തു, ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യവും ശ്വാസകോശ സംബന്ധമായ അസുഖവും ഉണ്ടായിരുന്നതായി വീട്ടുകാര്‍ പറയുന്നു.
വെള്ളിയാഴ്ച രാത്രി വൈകി വീടിന് പുറത്തിറങ്ങിയ യുവാവിനെ ഒരു സെക്യൂരിറ്റി ഗാര്‍ഡ് ചോദ്യം ചെയ്യുകയും പിന്നാലെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് സെക്യൂരിറ്റി പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി യുവാവിനെ ചോദ്യം ചെയ്തെന്നും യുവാവ് ക്ഷമ പറഞ്ഞെങ്കിലും ഒരു പൊലീസുകാരൻ രാജ് മക്‌വാനയുടെ മുഖത്തിടിച്ചുവെന്നുമാണ് കുടുംബം ആരോപിക്കുന്നത്.
tRootC1469263">പൊലീസ് മര്‍ദനത്തിന് ശേഷം ഫ്ലാറ്റിലെത്തിയ യുവാവ് തനിക്ക് പേടിയാവുന്നെന്നും എവിടെയെങ്കിലും ഒളിക്കാമെന്നും പറഞ്ഞതായി കുടുംബം പറയുന്നു. പിന്നാലെ അഞ്ചാമത്തെ നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. പിന്നാലെ പൊലീസ് സ്ഥലത്തെത്തി മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയായിരുന്നു.
.jpg)


