ഡൽഹിയിൽ 21 കാരിയായ മോഡലിനെ ജിം ട്രെയിനർ കുത്തിക്കൊലപ്പെടുത്തി
Updated: Aug 27, 2026, 10:50 IST
മുസ്ക്കാന്‍റെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് രക്തത്തിൽ കുളിച്ചുകിടന്ന അവസ്ഥയിൽ ഇവരെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഡൽഹി: ഡൽഹിയിലെ തിലക് നഗറിൽ വിദ്യാർത്ഥിനിയും മോഡലുമായ യുവതി വീട്ടിൽ മരിച്ച നിലയില്‍. മുസ്ക്കാൻ (21) ആണ് കുത്തേറ്റ് മരിച്ചത്. ബുധനാഴ്ച മുസ്ക്കാൻ വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു.മുസ്ക്കാന്‍റെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് രക്തത്തിൽ കുളിച്ചുകിടന്ന അവസ്ഥയിൽ ഇവരെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുവതിയുടെ ജിം ട്രെയ്നറായ ഇമ്രാൻ എന്നയാളാണ് അക്രമത്തിന് പിന്നില്‍. പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് എന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് അഭിഷേക് ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.
.jpg)

