അധ്യാപികയോട് പ്രണയം, സ്‌കൂള്‍ വരാന്തയില്‍ 29കാരിയെ കുത്തിക്കൊന്ന് 21കാരന്‍, 30 സെക്കന്റില്‍ 34 തവണ കുത്തിയെന്ന് പൊലീസ്
ഫരീദാബാദിലെ പ്രമുഖ സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ 29കാരിയാണ് സ്‌കൂള്‍ വരാന്തയില്‍ അതിക്രൂരമായി ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്.
ഹരിയാനയിലെ ഫരീദാബാദില്‍ സ്‌കൂള്‍ വരാന്തയില്‍ വെച്ച് അധ്യാപികയെ കുത്തികൊലപ്പെടുത്തി. സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്ന സന്ധ്യ കാര്‍ഹാനയാണ് കൊല്ലപ്പെട്ടത്. 30 സെക്കന്റില്‍ മുപ്പത്തിനാലു തവണയാണ് പ്രതി അധ്യാപികയെ കുത്തിയത്. പ്രതിയായ 21കാരന്‍ അമിത് പൊലീസ് പിടിയിലായി. ഫരീദാബാദിലെ പ്രമുഖ സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ 29കാരിയാണ് സ്‌കൂള്‍ വരാന്തയില്‍ അതിക്രൂരമായി ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. രണ്ട് മാസത്തോളം നീണ്ട ആസൂത്രണത്തിന് പിന്നാലെയാണ് കൊലപാതകം നടത്തിയതെന്നാണ് അമിത് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. അധ്യാപിക സ്‌കൂളിലേക്ക് വരുമ്പോഴോ പോകുമ്പോഴോ ആക്രമിക്കാനായി പ്രത്യേകമായി കത്തിയും വാങ്ങിയിരുന്നു.
ഓഗസ്റ്റ് മൂന്നാം തിയതി സന്ധ്യയുടെ ഭര്‍ത്താവിന്റെ പേരുപറഞ്ഞാണ് അധ്യാപികയെ വരാന്തയിലേക്ക് വിളിക്കുന്നത്. അവരുടെ മുടിയില്‍ പിടിച്ച് കഴുത്തിലും നെഞ്ചിലും 27-ലധികം തവണ ക്രൂരമായി കുത്തുകയായിരുന്നു. ആക്രമണത്തിനിടയില്‍ കത്തി വളഞ്ഞുപോയിട്ടും അമര്‍ഷം അടങ്ങാതെ പ്രതി കുത്തുന്നത് തുടര്‍ന്നതായാണ് പൊലീസ് വിശദമാക്കുന്നത്. സംഭവ സ്ഥലത്ത് വച്ച് തന്നെ അധ്യാപിക കൊല്ലപ്പെടുകയായിരുന്നു.
അധ്യാപികയോട് തോന്നിയ പ്രണയം നിരസിക്കുകയും പിന്നാലെ 21കാരന്റെ ശല്യം സഹിക്കാനാവാതെ സന്ധ്യ താമസ സ്ഥലവും ജോലിയും മാറിയിരുന്നു. ഇതില്‍ പ്രകോപിതനായാണ് ആക്രമണം. യുവതി മുന്‍പും ശല്യക്കാരനെതിരെ പൊലീസിന് സമീപിച്ചെങ്കിലും സമയത്ത് നടപടിയുണ്ടായില്ലെന്നാണ് അധ്യാപികയുടെ കുടുംബം ആരോപിക്കുന്നത്. ഏഴും അഞ്ചും വയസ്സുള്ള രണ്ട് മക്കളാണ് സന്ധ്യക്കുള്ളത്.
.jpg)

