ബധിരയും മൂകയുമായ 20കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ് ; ഡിഎന്‍എ ടെസ്റ്റില്‍ കുടുങ്ങി പിതാവ്

Eighth grader admitted to hospital with stomach pain, found pregnant; 13-year-old classmate arrested

യുവതി തന്റെ മുത്തശ്ശിയോട് വയറിനകത്ത് അസ്വസ്ഥതയാണെന്ന് പരാതി പറയുകയായിരുന്നു. എന്തൊക്കെയോ ഉരുണ്ടുകളിക്കുന്ന പ്രതീതിയാണ് എന്നായിരുന്നു യുവതി പരാതി പറഞ്ഞത്.

 ബധിരയും മൂകയുമായ 20കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. മുംബൈ കുഫെ പരേഡ് മേഖലയിലാണ് സംഭവം. സംശയം തോന്നി പൊലീസ് നടത്തിയ ഡിഎന്‍എ പരിശോധനയിലൂടെയാണ് പിതാവാണ് മകളെ പീഡിപ്പിച്ചത് എന്ന് തെളിഞ്ഞത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സംഭവങ്ങളുടെ തുടക്കം. യുവതി തന്റെ മുത്തശ്ശിയോട് വയറിനകത്ത് അസ്വസ്ഥതയാണെന്ന് പരാതി പറയുകയായിരുന്നു. എന്തൊക്കെയോ ഉരുണ്ടുകളിക്കുന്ന പ്രതീതിയാണ് എന്നായിരുന്നു യുവതി പരാതി പറഞ്ഞത്. പിന്നാലെ ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് യുവതി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന കാര്യം അറിയുന്നത്. പിന്നാലെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു.
യുവതിക്ക് സംസാരിക്കാനും കേള്‍ക്കാനും കഴിയാത്തതിനാല്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ പൊലീസ് ബുദ്ധിമുട്ടി. പിന്നാലെ പിതാവിനെ വിളിച്ചുവരുത്തിയെങ്കിലും തനിക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. സംഭവത്തില്‍ പരാതിയില്ലെന്നും പിതാവ് പറഞ്ഞു. യുവതിക്ക് കൗണ്‍സിലിംഗ് നല്‍കിയതിന് പിന്നാലെയാണ് പൊലീസിന് പരാതി രേഖപ്പെടുത്താനായത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഒരു 17കാരനെയടക്കം രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.

tRootC1469263">

എന്നാല്‍ അവിടം കൊണ്ടൊന്നും പൊലീസ് നിര്‍ത്തിയില്ല. യുവതിയുടെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സംശയം തോന്നിയ 17 പേരുടെ ഡിഎന്‍എ സാമ്പിളുകള്‍ പൊലീസ് ശേഖരിച്ചു. യുവതിയുടെ പിതാവിന്റെ ഡിഎന്‍എ സാമ്പിളും പൊലീസ് ശേഖരിച്ചിരുന്നു. ജനുവരി 27ന് ലഭിച്ച ഡിഎന്‍എ ഫലം പൊലീസിനെ ഞെട്ടിക്കുന്നതായിരുന്നു. പിതാവ് തന്നെയാണ് സ്വന്തം മകളെ പീഡിപ്പിച്ചത് എന്ന് തെളിഞ്ഞു.

സംഭവത്തില്‍ സെപ്റ്റംബര്‍ 22നാണ് പൊലീസ് കേസെടുത്തത്. 2025 മാര്‍ച്ച്, സെപ്റ്റംബര്‍ മാസങ്ങള്‍ക്കിടയിലാണ് പീഡനം നടന്നിട്ടുള്ളത് എന്നാണ് പൊലീസിന്റെ നിഗമനം.

Tags