വിവാഹം കഴിക്കാൻ 21 വയസു വരെ കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടതില്‍ മനംനൊന്ത് 19 വയസ്സുകാരൻ ആത്മഹത്യ ചെയ്തു
വിവാഹപ്രായമായ 21 തികയുന്നതുവരെ കാത്തിരിക്കണമെന്ന് കുടുംബം നിർബന്ധിച്ചു.
താനെ: മഹാരാഷ്ട്രയിലെ താനെല്‍വിവാഹം കഴിക്കാൻ 21 വയസു വരെ കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടതില്‍ മനംനൊന്ത് 19 വയസ്സുകാരൻ ആത്മഹത്യ ചെയ്തു.നവംബർ 30-നാണ് സംഭവം നടന്നത്. യുവാവ് വീട്ടിലെ സീലിംഗില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു
ജാർഖണ്ഡ് സ്വദേശിയായ യുവാവ് തൻ്റെ നാട്ടിലുള്ള ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഉടൻതന്നെ വിവാഹം കഴിക്കാൻ ഇയാള്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും, വിവാഹപ്രായമായ 21 തികയുന്നതുവരെ കാത്തിരിക്കണമെന്ന് കുടുംബം നിർബന്ധിച്ചു. ഇത് യുവാവില്‍ കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കി പൊലീസ് പറയുന്നു.
tRootC1469263">ഉടൻതന്നെ കുടുംബാംഗങ്ങള്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തില്‍ മൻപാഡ പൊലീസ് സ്റ്റേഷൻ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
.jpg)


