അന്യജാതിക്കാരനെ വിവാഹം കഴിച്ച അഞ്ച് മാസം ഗര്‍ഭിണിയായ 17കാരിക്ക് നേരെ കൂട്ടബലാത്സംഗം

RAPE CASE

ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ച്‌ മരുന്നുകള്‍ നല്‍കുകയും വയറ്റില്‍ ബലമായി അമർത്തി മർദിക്കുകയും ചെയ്തതായി അതിജീവിത പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

രായ്പുർ :ഛത്തീസ്ഗഡിലെ കോരിയ ജില്ലയില്‍ അന്യജാതിക്കാരനെ വിവാഹം കഴിച്ച അഞ്ച് മാസം ഗർഭിണിയായ പതിനേഴുകാരിയെ ബന്ധുക്കളും സമുദായ നേതാക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി.

ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് ഭർതൃവീട്ടിലെത്തിയ പ്രതികള്‍, എതിർപ്പുകള്‍ വകവെയ്ക്കാതെ പെണ്‍കുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോവുകയായിരുന്നു. സൂരജ്പൂർ ജില്ലയിലെ ഒരു ഒഴിഞ്ഞ പലചരക്ക് കടയില്‍ ദിവസങ്ങളോളം പൂട്ടിയിട്ടാണ് ക്രൂരമായ പീഡനത്തിനിരയാക്കിയത്.

പെണ്‍കുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന് മനസ്സിലാക്കിയ പ്രതികള്‍, ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ച്‌ മരുന്നുകള്‍ നല്‍കുകയും വയറ്റില്‍ ബലമായി അമർത്തി മർദിക്കുകയും ചെയ്തതായി അതിജീവിത പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

പിന്നീട് ഗർഭഛിദ്രത്തിനുള്ള മരുന്നുകള്‍ വാങ്ങാനായി പ്രതികള്‍ പെണ്‍കുട്ടിയെ ഒരു മെഡിക്കല്‍ സ്റ്റോറിലേക്ക് അയച്ച തക്കം നോക്കി, അവള്‍ ഭർത്താവിനെ ഫോണില്‍ വിളിച്ച്‌ വിവരം അറിയിക്കുകയായിരുന്നു

Tags