കോളേജ് കാമ്ബസിനുള്ളില്‍ 17-കാരനെ വെടിവെച്ചു കൊന്നു

gun shoot
gun shoot

കോളേജ് ഗ്രൗണ്ടില്‍ സുഹൃത്തുക്കളോടൊപ്പം നില്‍ക്കുകയായിരുന്ന സുധീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെടിവെക്കുകയായിരുന്നു

ഉത്തർപ്രദേശിലെ ഗൊരഖ്പൂരില്‍ കോളേജ് കാമ്ബസിനുള്ളില്‍ അതിക്രമിച്ച്‌ കയറിയ അക്രമികള്‍ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയെ വെടിവെച്ചു കൊന്നു.ഗൊരഖ്പൂർ കോഓപ്പറേറ്റീവ് ഇന്റർ കോളേജിലെ വിദ്യാർത്ഥിയായ സുധീർ ഭാരതിയാണ് (17) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

tRootC1469263">

കോളേജ് ഗ്രൗണ്ടില്‍ സുഹൃത്തുക്കളോടൊപ്പം നില്‍ക്കുകയായിരുന്ന സുധീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെടിവെക്കുകയായിരുന്നു. കഴുത്തിന് വെടിയേറ്റ സുധീർ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരണപ്പെട്ടു. .

മൂന്ന് ദിവസം മുൻപ് സുധീർ തന്റെ ഗ്രാമത്തിലുള്ള ഒരാളുമായി തർക്കത്തിലേർപ്പെട്ടിരുന്നുവെന്നും ഇതിന്റെ പ്രതികാരമാകാം കൊലപാതകമെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഗൊരഖ്പൂർ പോലീസ് അറിയിച്ചു.

Tags