യുപിയില്‍ ജ്യേഷ്ഠനെയും ഭാര്യയെയും മൂന്ന് വയസ്സുകാരനെയും 16-കാരൻ വെട്ടിക്കൊലപ്പെടുത്തി
അമിത്, ഭാര്യ രഞ്ജന, മകൻ റെയാൻ എന്നിവരെയാണ് കൗമാരക്കാരൻ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചത് മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചു
ഉത്തർപ്രദേശിലെ ഗൊരഖ്‌പുരില്‍ റങ്ങിക്കിടക്കുകയായിരുന്ന ജ്യേഷ്ഠനെയും ഭാര്യയെയും മൂന്ന് വയസ്സുള്ള മകനെയും 16-കാരൻ വെട്ടിക്കൊലപ്പെടുത്തി.തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അമിത്, ഭാര്യ രഞ്ജന, മകൻ റെയാൻ എന്നിവരെയാണ് കൗമാരക്കാരൻ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചത് മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. കുടുംബതർക്കമാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാധികമിക നിഗമനം.
പ്രതിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയും കുറ്റകൃത്യം നടന്ന സ്ഥലം വിശദമായി പരിശോധിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. കുടുംബാംഗങ്ങളില്‍ നിന്നും നാട്ടുകാരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
.jpg)

