13 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കട്ടിലിനുള്ളില്‍ ഒളിപ്പിച്ചു

d

കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. നൈലോണ്‍ കയര്‍ ഉപയോഗിച്ച്‌ എട്ട് തവണയാണ് പ്രതി കുട്ടിയുടെ കഴുത്ത് മുറുക്കിയത്

ഇന്ദോര്‍: മധ്യപ്രദേശിലെ ഇന്ദോറില്‍ 13 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കട്ടിലിനുള്ളില്‍ ഒളിപ്പിച്ചു.റെഹാന്‍ (21) എന്ന യുവാവാണ് കൃത്യം നടത്തിയത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. നൈലോണ്‍ കയര്‍ ഉപയോഗിച്ച്‌ എട്ട് തവണയാണ് പ്രതി കുട്ടിയുടെ കഴുത്ത് മുറുക്കിയത്.വീട്ടുകാര്‍ക്കും പോലീസിനും സംശയം തോന്നാതിരിക്കാന്‍, രോഗിയായ വയോധികയെ ഈ കട്ടിലിന് മുകളില്‍ ഉറങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടിയെ വെള്ളിയാഴ്ച വൈകുന്നേരം 7:30-ഓടെയാണ് വീടിന് മുന്നില്‍ നിന്ന് കാണാതായത്. കുട്ടിയെ കണ്ടെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കുട്ടി അടുത്തുള്ള ഒരു കെട്ടിടത്തിലേക്ക് കയറുന്നത് ശ്രദ്ധയില്‍പ്പെട്ടു. ആ കെട്ടിടത്തിന്റെ മുകളില്‍ നടത്തിയ പരിശോധനയില്‍ രക്തം പുരണ്ട ജാക്കറ്റും പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും പോലീസ് കണ്ടെത്തി.മരണം ഉറപ്പാക്കാന്‍ ഇഷ്ടിക കൊണ്ട് മുഖം തകര്‍ത്തു. തുടര്‍ന്ന് മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് കട്ടിലിന്റെ ബോക്‌സിനുള്ളില്‍ ഒളിപ്പിച്ചു.

tRootC1469263">

പോലീസ് അന്വേഷണം നടത്തുമ്പോള്‍ പ്രതിയായ റെഹാന്‍ പോലീസിനൊപ്പം തന്നെയുണ്ടായിരുന്നു. എന്നാല്‍ ഇയാളുടെ കഴുത്തിലും കൈകളിലും പോറലുകള്‍ കണ്ടത് പോലീസിന് സംശയമുണ്ടാക്കി. ജോലി സ്ഥലത്തെ മെഷീനില്‍ തട്ടിയതാണെന്ന് റെഹാന്‍ പറഞ്ഞെങ്കിലും, കഴിഞ്ഞ നാല് മാസമായി ഇയാള്‍ ജോലിക്ക് പോയിരുന്നില്ലെന്ന് പോലീസ് കണ്ടെത്തി.

 

Tags