ഉത്തര്‍പ്രദേശില്‍ 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന കേസ്; അഞ്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പിടിയില്‍

rape

പെണ്‍കുട്ടിയും പ്രതികളും ഒരേ ഗ്രാമത്തില്‍ താമസിക്കുന്നവരും പരസ്പരം പരിചയമുള്ളവരുമാണെന്ന് പൊലീസ് വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലയില്‍ 12 വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തെന്നാരോപിച്ച് അഞ്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
15 മുതല്‍ 17 വയസ് വരെ പ്രായമുള്ള അഞ്ച് പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇവരെ തുടര്‍ നിയമനടപടികള്‍ക്കായി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുമെന്ന് ബന്ധപ്പെട്ട പൊലീസ് ഓഫീസര്‍ അറിയിച്ചു.


പെണ്‍കുട്ടിയും പ്രതികളും ഒരേ ഗ്രാമത്തില്‍ താമസിക്കുന്നവരും പരസ്പരം പരിചയമുള്ളവരുമാണെന്ന് പൊലീസ് വ്യക്തമാക്കി.പരാതി പ്രകാരം, വെള്ളിയാഴ്ച വയലിന് സമീപം കളിച്ചുകൊണ്ടിരുന്ന ആണ്‍കുട്ടികള്‍ക്കൊപ്പം പെണ്‍കുട്ടിയും കുറച്ചുസമയം ചേര്‍ന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ സമീപത്തെ കരിമ്പുതോട്ടത്തിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം.അതേസമയം സമീപത്തെ വയലിന്റെ ഉടമ സ്ഥലത്തെത്തിയതോടെ പ്രതികള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും പൊലീസ് പറയുന്നു.
തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി സംഭവവിവരം അമ്മയോട് പറഞ്ഞതിനെ തുടര്‍ന്ന് അടുത്ത ദിവസം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags