9 വയസുകാരനെതിരെ ബലാത്സംഗ പരാതി
Apr 18, 2022, 07:52 IST

മഹാരാഷ്ട്രയിലെ ഉല്‍ഹാസ് നഗറിലാണ് സംഭവം.
9 വയസുകാരനെതിരെ ബലാത്സംഗ പരാതി. നാലരവയസുകാരിയെ ഒമ്പതുവയസുകാരന്‍ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. മഹാരാഷ്ട്രയിലെ ഉല്‍ഹാസ് നഗറിലാണ് സംഭവം. പെണ്‍കുഞ്ഞിന്റെ അമ്മയാണ് ഒന്‍പത് വയസുകാരനെതിരെ പരാതി നല്‍കിയത്. ഏപ്രില്‍ മൂന്നിനാണ് ഒന്‍പത് വയസുകാരന്‍ പെണ്‍കുഞ്ഞിനെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്.
കളിക്കാനെന്ന പേരില്‍ കുട്ടിയെ എടുത്തുകൊണ്ട് പോയി ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ഉപദ്രവിച്ചുവെന്ന് കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. സ്വകാര്യ ഭാഗങ്ങളില്‍ വേദനിക്കുന്നുവെന്ന് കുഞ്ഞ് അറിയിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഐപിസി സെക്ഷന്‍ 376 വകുപ്പും പോക്‌സോ വകുപ്പും ചുമത്തി ഒന്‍പത് വയസുകാരനെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
അതേസമയം, കുറ്റാരോപിതനായ ഒന്‍പത് വയസുകാരനെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല.