ഗുജറാത്ത് സന്ദര്‍ശനത്തില്‍ മോദിക്കൊപ്പം ലോകാരോഗ്യ സംഘടനാ തലവനും

ഗുജറാത്തില്‍ ത്രിദിന സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ ടെഡ്രോസ് അഥനം ഗെബ്രിയസസും ഗുജറാത്ത് സന്ദര്‍ശനത്തില്‍ ഉണ്ടാവും. ജാംനഗറില്‍ തുടങ്ങുന്ന ലോകാരോഗ്യ സംഘടനയുടെ ഗ്ലോബല്‍ സെന്റര്‍ ഫോര്‍ ട്രഡീഷണല്‍ മെഡിസിന്‍ (ജിസിടിഎം) ന്റെ തറക്കല്ലിടല്‍ ചടങ്ങിനായാണ് ടെഡ്രോസ് ഗെബ്രിയസസ് എത്തുന്നത്.
തിങ്കളാഴ്ച രാത്രി രാജ്‌കോട്ടിലെത്തുന്ന ഗെബ്രിയേസസ് ചൊവ്വാഴ്ച ജാംനഗറിലെത്തും.
മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജഗുനാഥും പരിപാടിയില്‍ പങ്കെടുക്കും. ലോക ജനതയുടെ ആരോഗ്യത്തിനായി പരമ്പരാഗത വൈദ്യശാസ്ത്രം ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ജിസിടിഎന്റെ ഉദ്യമം എന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തില്‍ ഗുജറാത്തിലെ മറ്റ് പൊതുചടങ്ങുകളിലും പ്രധാനമന്ത്രി പങ്കെടുക്കും. ഗാന്ധിനഗര്‍, ബനസ്‌കന്ത, ദാഹോദ് എന്നിവിടങ്ങളിലെ വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങും മോദി നിര്‍വഹിക്കും.