കാര്‍ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ 9 പേര്‍ മരിച്ചു
മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന് പോലീസ് സ്ഥിരീകരിച്ചു.ഒരു സ്വകാര്യ കോച്ചിംഗ് ക്ലാസ് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം സഞ്ചരിച്ചിരുന്ന കാർ
മുബൈ: മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ വാഹനാപകടത്തില്‍ ഒമ്ബത് പേർ മരിച്ചു. ദിൻഡോരി താലൂക്കിലെ ഇൻഡോർ ഗ്രാമത്തിന് സമീപം വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്.നിയന്ത്രണം വിട്ട കാർ റോഡരികിലെ കിണറ്റിലേക്ക് മറിയുകയായിരുന്നു.
മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന് പോലീസ് സ്ഥിരീകരിച്ചു.ഒരു സ്വകാര്യ കോച്ചിംഗ് ക്ലാസ് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം സഞ്ചരിച്ചിരുന്ന കാർ
മരിച്ച ഒമ്പത് പേരില്‍ അഞ്ച് പേരെ പോലീസ് തിരിച്ചറിഞ്ഞു. സുനില്‍ ദത്തു ദർഗോഡെ, രാഖി സുനില്‍ ദർഗോഡെ, ഉഷ അനില്‍ ദർഗോഡെ, ശ്രദ്ധ അനില്‍ ദർഗോഡെ, ശ്രാവണി അനില്‍ ദർഗോഡെ എന്നിവരാണിത്. മറ്റ് നാല് പേരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ഇൻഡോർ ഗ്രാമവാസികളാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്റെ നിയന്ത്രണം പെട്ടെന്ന് നഷ്ടപ്പെടുകയും റോഡരികിലെ ആഴമേറിയ കിണറ്റിലേക്ക് പതിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
.jpg)