പശ്ചിമ ബംഗാളിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ 9 അംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഏകീകൃത സിവിൽ കോഡ് വേഗത്തിൽ നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ച് സുവേന്ദു സർക്കാർ. ഇതിനായി വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിൽ 9 അംഗ സമിതിയെ നിയോഗിച്ചു. മുൻ ജഡ്ജിമാർ, സാമൂഹിക പ്രവർത്തകർ, നിയമ വിദഗ്ധർ, ബ‍്യൂറോക്രാറ്റുകൾ എന്നിവർ അടങ്ങുന്നതാണ് സമിതി.
കരട് ബിൽ പരിശോധിക്കുന്നതിനും അന്തിമരൂപം നൽകുന്നതിനുമാണ് വിദഗ്ധ സമിതിയെ നിയമിച്ചിരിക്കുന്നത്. വരുന്ന ഓഗസ്റ്റിൽ ആരംഭിക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ നിയമനിർമാണം അവതരിപ്പിക്കാനാണ് സർക്കാർ നീക്കം. സംസ്ഥാനത്തെ തദ്ദേശീയ വിഭാഗങ്ങളെ നിയമത്തിൽ നിയമത്തിൽ നിന്നും ഒഴിവാക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. സമിതിയുടെ പ്രവർത്തനം ഉടനെ തന്നെ തുടങ്ങുമെന്നും റിപ്പോർട്ട് സമർപ്പിക്കുമെന്നുമാണ് സർക്കാർ പറയുന്നത്.
.jpg)

