ആന്ധ്രയിൽ ഏകാദശി ഉത്സവത്തിനിടെ അപകടം; തിക്കിലും തിരക്കിലും പെട്ട് 9 മരണം, നിരവധി പേർക്ക് പരിക്ക്
ആന്ധ്രയിൽ ഏകാദശി ഉത്സവത്തിനിടെ അപകടം; തിക്കിലും തിരക്കിലും പെട്ട് 9 മരണം, നിരവധി പേർക്ക് പരിക്ക്
Updated: Nov 1, 2025, 13:40 IST
അപകടത്തിൽ നിരവധി പേർ പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം
ആന്ധ്ര: കാശിബുഗ്ഗയിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും 9 മരണം. ഏകാദശി ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെത്തിയവരാണ് അപകടത്തിൽപെട്ടത്.
അപകടത്തിൽ നിരവധി പേർ പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം.വിവരമറിഞ്ഞ ഉടൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങള്‍ ആരംഭിച്ചു.
tRootC1469263">സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിന് ജില്ലാ അധികൃതർ ഉത്തരവിട്ടിട്ടുണ്ട്. ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ചയുണ്ടായോ എന്നതിനെക്കുറിച്ചും അന്വേഷണം നടത്തും.
.jpg)

