അര്‍ഹതയില്ലാത്ത 81000 കര്‍ഷകര്‍ ബീഹാറില്‍ പിഎം കിസാന്‍ ആനൂകൂല്യങ്ങള്‍ കൈപറ്റുന്നു ; തുക തിരിച്ചുപിടിക്കാന്‍ നടപടി തുടങ്ങി

google news
money

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി(പിഎംകിസാന്‍) പദ്ധതിയില്‍ നിന്ന് അനര്‍ഹരായ കര്‍ഷകരും ആനൂകൂല്യം പറ്റുന്നുവെന്ന് റിപ്പോര്‍ട്ട്. പദ്ധതിയുടെ ആനൂകൂല്യം പറ്റിയ 81000 അനര്‍ഹരായ കര്‍ഷകരെ അയോഗ്യരാക്കി ബീഹാര്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് ഇക്കാര്യം പുറത്തു വന്നത്. ഇവര്‍ക്ക് ഇതുവരെ ലഭിച്ച തുക തിരികെ വാങ്ങാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ബാങ്കുകളോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആദായനികുതി നല്‍കുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ അയോഗ്യരാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളും അറിയിച്ചു.

' ബീഹാറില്‍ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 81,595 കര്‍ഷകര്‍ പദ്ധതിയ്ക്ക് അര്‍ഹരല്ലെന്ന് കണ്ടെത്തി. 81.6 കോടി രൂപയാണ് ഈയിനത്തില്‍ ഇവര്‍ക്ക് ലഭിച്ചത്. ഈ തുക തിരിച്ച് പിടിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് 'കൃഷി വകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കി.

Tags