ഹിമാചല്‍ പ്രദേശില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 7 പേര്‍ക്ക് ദാരുണാന്ത്യം

d

ഡല്‍ഹിയില്‍ വെച്ച് പരിചയപ്പെട്ട സംഘം ഹിമാചല്‍ പ്രദേശ് സന്ദര്‍ശിക്കാന്‍ പോകവെയാണ് അപകടമുണ്ടായത്.

ഷിംല: ഹിമാചല്‍ പ്രദേശിലെ ചാംമ്പയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 7 പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചതില്‍ രണ്ട് പേര്‍ കുട്ടികളാണ്. കര്‍ണാടക, ഛത്തീസ്ഗഡ് സ്വദേശികളാണ് മരിച്ചത്.കുട്ടികളുടെ തായ്‌കോണ്ടാ മത്സരത്തിന് ഡല്‍ഹിയിലെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.

ഡല്‍ഹിയില്‍ വെച്ച് പരിചയപ്പെട്ട സംഘം ഹിമാചല്‍ പ്രദേശ് സന്ദര്‍ശിക്കാന്‍ പോകവെയാണ് അപകടമുണ്ടായത്. യാത്രയില്‍ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. 

Tags