നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ 65കാരന്‍ അറസ്റ്റില്‍

65-year-old man arrested for raping and murdering four-year-old girl

പൂനെ: മഹാരാഷ്ട്രയിലെ പൂനെ ജില്ലയില്‍ നാല് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ 65-കാരന്‍ അറസ്റ്റില്‍. ഭോര്‍ തെഹ്സിലിലെ ഗ്രാമത്തിലാണ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഭക്ഷണം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് കുട്ടിയെ കന്നുകാലി തൊഴുത്തിലേക്ക് കൊണ്ടുപോയ ശേഷം പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലില്‍, സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ പ്രതി കുട്ടിയുമായി പോകുന്നത് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

സംഭവത്തെതുടര്‍ന്ന് വലിയ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. മുംബൈ-ബംഗളൂരു ഹൈവേ ഉപരോധിച്ചതിനെത്തുടര്‍ന്ന് വലിയ ഗതാഗതക്കുരുക്കുണ്ടായി. പ്രതിയ്‌ക്കെതിരെ കര്‍ശനനടപടി സ്വീരിക്കുമെന്നും പതിനഞ്ച് ദിവസത്തിനുളളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പൊലീസ് സൂപ്രണ്ട് ഉറപ്പുനല്‍കിയതോടെ പ്രതിഷേധം അവസാനിപ്പിച്ചു.

പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി പൊലീസ് പറഞ്ഞു 1998-ലും 2015-ലും ഇയാള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടു. ഭാരതീയ ന്യായ സംഹിതയിലെയും പോക്സോ നിയമത്തിലെയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.

Tags