ഒരു ദിവസം 6 കൊലപാതകം;ജാമ്യത്തിലിറങ്ങി ഭാര്യയെയും മക്കളെയും, തനിക്കെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയെയും അവളുടെ കുടുംബത്തെയും ക്രൂരമായി കൊലപ്പെടുത്തി
ഭാര്യ പാർവതി സരിത (30), നാല് വയസ്സും 18 മാസവും പ്രായമുള്ള രണ്ട് ആണ്‍മക്കള്‍ എന്നിവരെയാണ് ആദ്യം ആക്രമിച്ചു കൊലപ്പെടുത്തിയത്
ഹൈദരാബാദ്ദ്: തെലങ്കാനയിലെ രംഗറെഡ്ഡിയില്‍ പീഡനക്കേസ് പ്രതിയായ 35-കാരൻ തന്റെ ഭാര്യയെയും മക്കളെയും, തനിക്കെതിരെ പരാതി നല്‍കിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെയും അവളുടെ കുടുംബത്തെയും ക്രൂരമായി കൊലപ്പെടുത്തി.
ഭാര്യ പാർവതി സരിത (30), നാല് വയസ്സും 18 മാസവും പ്രായമുള്ള രണ്ട് ആണ്‍മക്കള്‍ എന്നിവരെയാണ് ആദ്യം ആക്രമിച്ചു കൊലപ്പെടുത്തിയത്.തുടർന്ന് ഇയാള്‍ ആറ് കിലോമീറ്റർ അകലെയുള്ള അടുത്തുള്ള ഗ്രാമത്തിലേക്ക് പോവുകയും, മെയ് 16-ന് തനിക്കെതിരെ പോക്സോ നിയമപ്രകാരം പരാതി നല്‍കിയ 17 വയസ്സുകാരിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയും ചെയ്തു.
പെണ്‍കുട്ടിയുടെ അമ്മയെയും അമ്മൂമ്മയെയും ഇയാള്‍ വധിച്ചു. കൊലപാതകങ്ങള്‍ക്ക് ശേഷം രാജ്കുമാർ തന്റെ പിതാവിനെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അറിയിച്ച ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകങ്ങള്‍ നടന്നത്.
രാജ്കുമാറും പാർവതിയും 2018-ല്‍ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇവർക്ക് മൂന്ന് കുട്ടികളുണ്ടായിരുന്നെങ്കിലും ആദ്യത്തെ പെണ്‍കുട്ടി കുഞ്ഞായിരിക്കുമ്പോള്‍ തന്നെ മരണപ്പെട്ടിരുന്നു. പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടർന്ന് അറസ്റ്റിലായ രാജ്കുമാർ, ജാമ്യം ലഭിച്ച് കൊലപാതകം നടക്കുന്നതിന് പത്ത് ദിവസം മുമ്പാണ് വീട്ടില്‍ തിരിച്ചെത്തിയത്. സംഭവത്തിന് മുമ്പ് കുടുംബത്തില്‍ വലിയ തർക്കങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പാർവതി ബന്ധുക്കളോട് സാധാരണ രീതിയിലാണ് സംസാരിച്ചതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
.jpg)

