വിവാഹ നിശ്ചയത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി, മകളുടെ പ്രതിശ്രുത വരന്റെ അമ്മയോടൊപ്പം ഒളിച്ചോടി 50 കാരൻ
വിവാഹ നിശ്ചയത്തിന്റെ ഒരുക്കം നടക്കവെയാണ് വധുവിന്റെ പിതാവും വരന്റെ മാതാവും തമ്മില്‍ ഇഷ്ടത്തിലായതും ഒളിച്ചോടിയതും
വിവാഹ നിശ്ചയത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കെ മകളുടെ പ്രതിശ്രുത വധുവിന്റെ അമ്മയോടൊപ്പം 50കാരൻ ഒളിച്ചോടിയതായി പരാതി. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം.എട്ട് ദിവസം മുമ്ബാണ് ഇരുവരും ഒളിച്ചോടിയത്. മകന്റെ പരാതിയില്‍ വ്യാഴാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്. ഉന്ത്വാസ സ്വദേശിയായ 45കാരിയാണ് 50കാരനൊപ്പം ഒളിച്ചോടിയത്. സ്ത്രീയുടെ മകൻ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും ചിക്ലി വില്ലേജില്‍ നിന്ന് ഇവരെ കണ്ടെത്തി.
tRootC1469263">വിഭാര്യനായ 50കാരൻ രണ്ട് മക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇതിനിടയില്‍ മകള്‍ക്ക് വിവാഹാലോചന വന്നു. ഇരുവീട്ടുകാരും വിവാഹം നടത്താൻ തീരുമാനിച്ചു. വിവാഹ നിശ്ചയത്തിന്റെ ഒരുക്കം നടക്കവെയാണ് വധുവിന്റെ പിതാവും വരന്റെ മാതാവും തമ്മില്‍ ഇഷ്ടത്തിലായതും ഒളിച്ചോടിയതും. ഇരുവരും ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വീട്ടിലേക്ക് മടങ്ങാൻ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ഇരുവരും പറഞ്ഞു
.jpg)

