ബിഎസ്എന്‍എല്‍ ഉന്നത ഉദ്യോഗസ്ഥന്റെ പ്രയാഗ് യാത്രയില്‍ സഹായത്തിന് 50 ഉദ്യോഗസ്ഥര്‍ ; വിമര്‍ശനത്തിന് പിന്നാലെ നടപടി

bsnl

ഉദ്യോഗസ്ഥനെതിരെ രൂക്ഷമായ ഭാഷയിലാണ് കമ്മ്യൂണിക്കേഷന്‍ വകുപ്പ് മന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യ പ്രതികരിച്ചത്.

ബിഎസ്എന്‍എല്ലിലെ ഉന്നത ഉദ്യോഗസ്ഥനായ വിവേക് ബന്‍സാലിന്റെ വിവാദ പ്രയാഗ്രാജ് യാത്രയില്‍ നടപടിയെടുത്ത് കേന്ദ്രം. സഹായത്തിന് 50 ഉദ്യോഗസ്ഥരടക്കം ചുമതലപ്പെടുത്തിയ യാത്രയുടെ ഇറ്റിനറി വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചതിന് പിന്നാലെയാണ് കേന്ദ്രം നടപടി എടുത്തിരിക്കുന്നത്. യാത്ര കഴിഞ്ഞ ദിവസം തന്നെ റദ്ദാക്കിയിരുന്നു.

tRootC1469263">

സംഭവത്തില്‍ ഉദ്യോഗസ്ഥന് കേന്ദ്രം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ഉദ്യോഗസ്ഥനെതിരെ രൂക്ഷമായ ഭാഷയിലാണ് കമ്മ്യൂണിക്കേഷന്‍ വകുപ്പ് മന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യ പ്രതികരിച്ചത്.

നിലവിലെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമാണ് ഉദ്യോഗസ്ഥന്‍ നടത്തിയത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും തക്കതായ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മ്യൂണിക്കേഷന്‍ വകുപ്പ് മന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. ഞെട്ടലുണ്ടാക്കുന്ന സംഭവമാണ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുമുണ്ടായതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വിവേക് ബന്‍സാലിന്റെ രണ്ട് ദിവസം മാത്രം നീളുന്ന പ്രയാഗ്രാജ് സന്ദര്‍ശനത്തിന്റെ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. പ്രയാഗ് രാജിലേക്കുള്ള യാത്രയുടെ 21 പോയിന്റുകള്‍ അടങ്ങിയ ഇറ്റിനറിയാണ് പുറത്തുവന്നത്. ഫെബ്രുവരി 25-26 തീയതികളിലായിരുന്നു യാത്ര നടത്താനിരുന്നത്.

ജൂനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍ മുതല്‍ ഡിവിഷണല്‍ എഞ്ചിനീയര്‍ വരെ തസ്തികകളിലുള്ള 50 ഉദ്യോഗസ്ഥര്‍ക്കാണ് യാത്രയുടെ വിവിധ ഉത്തരവാദിത്തങ്ങള്‍ ഏല്‍പിച്ചിരുന്നത്. വിവിധ ക്ഷേത്രങ്ങളിലേക്കുള്ള സന്ദര്‍ശനവും സംഗമത്തിലെ സ്നാനവുമടക്കമുള്ള എല്ലാ കാര്യങ്ങളും ബന്‍സാലിന് ഏറ്റവും കംഫര്‍ട്ടായ രീതിയില്‍ വേണം നടക്കാനെന്നും നിര്‍ദേശമുണ്ടായിരുന്നു.
എണ്ണയും ചീര്‍പ്പും ടൂത്ത്പേസ്റ്റും ബ്രഷും മുതല്‍ അടിവസ്ത്രം വരെ തയ്യാറാക്കിവെക്കണമെന്നും നിര്‍ദേശത്തിലുണ്ടായിരുന്നു. കുളി കഴിഞ്ഞതിന് ശേഷം ആവശ്യമായ കാര്യങ്ങള്‍ ഒരുക്കേണ്ട ഉത്തരവാദിത്തം വരെ സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കായിരുന്നു. ഈ ഇറ്റിനറി സമൂഹമാധ്യമങ്ങളില്‍ വൈറലയാതിന് പിന്നാലെ വ്യാപകമായ വിമര്‍ശനം ഉയരുകയായിരുന്നു.

Tags