മഹാരാഷ്ട്രയിൽ കുഴൽക്കിണറിൽ വീണ അഞ്ചുവയസുകാരൻ മരിച്ചു
Tue, 14 Mar 2023

മുംബൈ : മഹാരാഷ്ട്രയിലെ അഹമദ്നഗറിൽ കുഴൽക്കിണറിൽ വീണ അഞ്ചുവയസുകാരൻ മരിച്ചു. സാഗര്‍ ബുദ്ധ ബരേല എന്ന അഞ്ചുവയസ്സുകാരനാണ് മരിച്ചത്. 200 അടി താഴ്ചയുള്ള, മൂടിയില്ലാത്ത കുഴൽക്കിണറിലേക്കാണ് കുട്ടി കാൽവഴുതി വീണത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവംദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെയാണ് നാടിനെയൊന്നാകെ കണ്ണീരിലാഴ്ത്തി കുട്ടി മരിച്ചത്.
15 അടി താഴ്ചയിൽ കുടുങ്ങിയിരുന്ന കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു ദുരന്തനിവാരണ സേന. മധ്യപ്രദേശിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് എത്തിയവരാണ് സാഗറിന്റെ കുടുംബം. കരിമ്പ് വെട്ടുന്ന ജോലി ചെയ്തുവരികയാണ് സാഗറിന്റെ മാതാപിതാക്കൾ.