പാകിസ്ഥാനിൽ ട്രെയിൻ പാളം തെറ്റി 5 പേർക്ക് ദാരുണാന്ത്യം
നിരവധി പേർക്ക് പരിക്ക്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
കറാച്ചി: പാകിസ്ഥാനിൽ ട്രെയിൻ പാളം തെറ്റി 5 പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്ക്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കറാച്ചിയിലെ സതേൺ പോർട്ട് സിറ്റിയിൽ നിന്ന് പേഷ്വാറിലെ നോർത്ത് വെസ്റ്റേൺ സിറ്റിയിലേക്ക് പോയ ദി റെഹ്മാൻ ബാബ എക്സ്പ്രസാണ് പാളം തെറ്റിയത്.പുലർച്ചെ 5.15ഓടെയാണ് അപകടമുണ്ടായത്
പഞ്ചാബ് പ്രവിശ്യയിലെ ഷേർ ഷായിൽ വച്ചാണ് ട്രെയിൻ പാളം തെറ്റിയത്. അപകടത്തിൽ പരിക്കേറ്റവരെ മുൾട്ടാനിലെ നിഷ്താർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് മികച്ച വൈദ്യസഹായം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. പഴയ സിഗ്നലിംഗ് സംവിധാനങ്ങളും കൃത്യമായ അറ്റകുറ്റപ്പണികളുടെ അഭാവവും കാരണം പാകിസ്ഥാനിൽ ട്രെയിൻ അപകടങ്ങൾ പതിവാണ്.
.jpg)


