പുതുജീവനേകി രാജേശ്വരി..! 4 പേർ ഇനി രാജേശ്വരിയിലൂടെ ജീവിക്കും

Rajeshwari gets a new lease of life..! 4 people will now live through Rajeshwari

രാജേശ്വരിയുടെ രണ്ട് വൃക്കകള്‍, രണ്ട് നേത്രപടലങ്ങള്‍ എന്നിവ കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് ദാനം ചെയ്തു.

തിരുവനന്തരപുരം: നാല് പേർക്ക് പുതുജീവനേകി മസ്തിഷ്‌കമരണം സംഭവിച്ച തമിഴ്‌നാട് സ്വദേശിനി രാജേശ്വരി. തമിഴ്‌നാട് ഈറോഡ് ഗോപിച്ചെട്ടി പാളയത്ത് വാസ്തു നഗര്‍ വീട്ടില്‍ എല്‍.പി രാജേശ്വരിയുടെ നാല് അവയവങ്ങൾ  കെ സോട്ടോ വഴിയാണ്  ദാനം ചെയ്തത്. രാജേശ്വരിയുടെ രണ്ട് വൃക്കകള്‍, രണ്ട് നേത്രപടലങ്ങള്‍ എന്നിവ കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് ദാനം ചെയ്തു.

tRootC1469263">

2026 ജനുവരി 17-നാണ് കടുത്ത തലവേദനയെയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെയും തുടര്‍ന്ന് വള്ളിയൂര്‍, നാഗര്‍കോവില്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ ജനുവരി 18-ന് രാത്രി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ജനുവരി 22-ന് മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയായിരുന്നു. മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുടുംബം അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂര്‍ത്തിയായത്.


 

Tags