പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയ കഴിഞ്ഞ 32കാരിക്ക് ഐസിയുവില്‍ ലൈംഗിക പീഡനം, നഴ്‌സിങ് സ്റ്റാഫിനെതിരെ പരാതി

Residential school children sick in Telangana; 30 female students in hospital
Residential school children sick in Telangana; 30 female students in hospital

ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും രേഖാമൂലമുള്ള മറുപടി ആവശ്യപ്പെട്ട് ഭരണകൂടം നോട്ടീസ് നല്‍കിയിട്ടുണ്ട്. 

പ്രസവം നിര്‍ത്താന്‍ ശസ്ത്രക്രിയക്ക് വിധേയയായ യുവതിയെ ഐസിയുവില്‍ പീഡനത്തിനിരയാക്കിയെന്ന് പരാതി. രാജസ്ഥാനിലെ ആല്‍വാറിലെ ഇ.എസ്.ഐ.സി മെഡിക്കല്‍ കോളേജിലാണ് സംഭവം. സര്‍ജിക്കല്‍ മെഡിക്കല്‍ ഐസിയുവില്‍ വെച്ച് 32 വയസ്സുള്ള സ്ത്രീയെ നഴ്സിംഗ് ജീവനക്കാരന്‍ ബലാത്സംഗം ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് നടപടിയും ആശുപത്രിതല അന്വേഷണവും ആരംഭിച്ചു. പ്രതിയായ സുഭാഷ് ഘിതാലയെ (30) ആശുപത്രിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും രേഖാമൂലമുള്ള മറുപടി ആവശ്യപ്പെട്ട് ഭരണകൂടം നോട്ടീസ് നല്‍കിയിട്ടുണ്ട്. 

tRootC1469263">


അന്വേഷണം നടത്താന്‍ കമ്മിറ്റി രൂപീകരിച്ചു. ജൂണ്‍ 2നാണ് ട്യൂബെക്ടമി ശസ്ത്രക്രിയയ്ക്കായി യുവതിയെ പ്രവേശിപ്പിച്ചത്. ജൂണ്‍ 4 ന് ശസ്ത്രക്രിയയ്ക്ക് ശേഷം അവരെ ഐസിയുവിലേക്ക് മാറ്റി. രാത്രി 11 മണിയോടെ ഗാര്‍ഡ് തന്നോട് പുറത്ത് കാത്തിരിക്കാന്‍ പറഞ്ഞതായി ഭര്‍ത്താവ് പരാതിയില്‍ ആരോപിച്ചു. പുലര്‍ച്ചെ 1.30 നും 2.30 നും ഇടയില്‍ ഗാര്‍ഡും പുരുഷ ജീവനക്കാരനും ഭാര്യക്ക് കുത്തിവയ്പ്പിന്റെ പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെടുന്നുണ്ടെന്നും അറിയിച്ചു. യുവതിയെ കിടക്കാന്‍ സഹായിച്ച ശേഷം ഭര്‍ത്താവിനോട് പോകാന്‍ ആവശ്യപ്പെട്ടു. 

ജൂണ്‍ 5 ന്, സ്ത്രീ ബോധം വീണ്ടെടുത്തപ്പോള്‍ രാത്രിയില്‍ പുരുഷ ജീവനക്കാരന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഭര്‍ത്താവിനോട് പറഞ്ഞു. ഉടന്‍ തന്നെ ഭര്‍ത്താവ് പൊലീസിനെ സമീപിച്ചു. അടുത്ത ദിവസം, സ്ത്രീ തന്റെ അറ്റന്‍ഡിംഗ് ഡോക്ടറായ ഡോ. ദീപികയെ വിവരം അറിയിച്ചു. ദീപിക ആരോപണ വിധേയനായ നഴ്‌സിങ് സ്റ്റാഫിനെ ചോദ്യം ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ലൈംഗിക പീഡനത്തിനും ബലാത്സംഗത്തിനും ഇയാള്‍ക്കെതിരെ കേസെടുത്തു.

Tags