റെയില്‍വേ സ്റ്റേഷനില്‍ വെച്ച് യുവതിയുടെ മാല കവര്‍ന്നു, 28 കാരന്‍ അറസ്റ്റില്‍

chain snatch
chain snatch

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

പെരുംഗുഡി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് യുവതിയുടെ മാല കവര്‍ന്ന കേസില്‍ 28 വയസുകാരന്‍ ചെന്നൈയില്‍ അറസ്റ്റിലായി. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. ബാലാജി എന്ന സൗന്ദര്‍ ആണ് പിടിയിലായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വീഡിയോയില്‍, റെയില്‍വേ സ്റ്റേഷനിലെ ബെഞ്ചില്‍ യുവതിയുടെ അടുത്ത് വന്നിരുന്ന് അക്രമി മാല പൊട്ടിച്ച് ഓടിപ്പോകുന്നത് കാണാം.

tRootC1469263">


സ്റ്റേഷനില്‍ ആളുകള്‍ ഇല്ലാത്തത് കാരണം യുവതി സഹായത്തിനായി നിലവിളിച്ചിട്ടും ആര്‍ക്കും ഉടന്‍ സഹായത്തിനെത്താന്‍ കഴിഞ്ഞില്ല. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പെരുംഗുഡി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

Tags