വൈറലാകാൻ ഫ്ലൈഓവറില്‍ റീല്‍ ചിത്രീകരണം, സ്ലാബ് തകര്‍ന്ന് 22 വയസുകാരന് ദാരുണാന്ത്യം
നൃത്തം ചെയ്ത് മുന്നോട്ട് നീങ്ങുന്നതിനിടെ കോണ്‍ക്രീറ്റ് സ്ലാബ് തെന്നി താഴേക്ക് വീഴുകയായിരുന്നു.
ഉത്തർപ്രദേശിലെ ബറേലിയില്‍ വൈറലാകാൻ ഫ്ലൈഓവറില്‍ റീല്‍ ചിത്രീകകരിക്കുന്നിതിനിടെ സ്ലാബ് തകര്‍ന്ന് 22 വയസുകാരന് ദാരുണാന്ത്യം.നവാബ്ഗഞ്ച് പോലീസ് സ്റ്റേഷനിന് സമീപം ബിസോറിയ റെയില്‍വേ സ്റ്റേഷനോടുകൂടിയ നിർമാണ ഫ്ലൈഓവറിന്റെ മുകളില്‍ റീല്‍ ചിത്രീകരിക്കുമ്പോള്‍ 22 കാരനായ മുഹമ്മദ് ഫൈസാൻ ആണ് അപകടത്തില്‍പ്പെട്ടത്.
tRootC1469263">നൃത്തം ചെയ്ത് മുന്നോട്ട് നീങ്ങുന്നതിനിടെ കോണ്‍ക്രീറ്റ് സ്ലാബ് തെന്നി താഴേക്ക് വീഴുകയായിരുന്നു. ഫ്ലൈഓവറിന്റെ മുകളില്‍ നിന്നും താഴേക്ക് വഴുതി വീണ ഫൈസാനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, മരണം സംഭവിച്ചിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.മുഹമ്മദ് ഫൈസാൻ റിച്ചോള ഗ്രാമവാസിയും പ്രൊഫഷണല്‍ ഹെയർഡ്രസ്സറുമായിരുന്നു.
സുഹൃത്തായ അനുജിനൊപ്പം ഫ്ലൈഓവറിന് മുകളില്‍ നിന്ന് റീല്‍ ചിത്രീകരിക്കുന്നതിനിടെ തന്നെയുള്ള സുരക്ഷാ മാർഗങ്ങള്‍ അവഗണിച്ചതാണ് അപകടത്തിനിടയായത്. സമീപവാസികളും വഴിയാത്രക്കാരും ഉടൻ തന്നെ പോലീസിന് വിവരം അറിയിച്ചതായി റിപ്പോർട്ടില്‍ പറയുന്നു.
.jpg)


