മോദിയുടെ വേദിക്കരികിൽ നിന്ന് 2 പേർ‌ പിടിയിലായ സംഭവം, സുരക്ഷവീഴ്ചയില്ലെന്ന് പൊലീസ്

Buy gold only if absolutely necessary; PM Narendra Modi again appeals to reduce gold usage

പ്രതികൾക്ക് പ്രധാനമന്ത്രിയുടെ പരിപാടിയുമായി ബന്ധമില്ലെന്നും ഒരാളുടെ പ്രതിശ്രുത വധുവിന് പെർഫ്യൂം വാങ്ങാനെത്തിയതാണെന്നും പോലീസ് പറ‌ഞ്ഞു.

മുംബൈ: മുംബൈയിൽ പ്രധാനമന്ത്രിയുടെ വേദിക്കരികിൽ തോക്കുമായി രണ്ട് പേർ പിടിയിലായ സംഭവത്തിൽ സുരക്ഷ വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് പോലീസ്. പ്രതികൾക്ക് പ്രധാനമന്ത്രിയുടെ പരിപാടിയുമായി ബന്ധമില്ലെന്നും ഒരാളുടെ പ്രതിശ്രുത വധുവിന് പെർഫ്യൂം വാങ്ങാനെത്തിയതാണെന്നും പോലീസ് പറ‌ഞ്ഞു.

എന്നാൽ പിടിയിലായ 24 കാരൻ രോഹൻ പരീഖിന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നെന്ന വ്യാജേന ജോലി വാഗ്ദാനം ലഭിച്ചുവെന്നും തുടർന്ന് ഇയാൾ പി എം ഓഫീസ് ജീവനക്കാരൻ എന്ന വ്യാജ ഐ ഡി കാർഡ് ഉപയോഗിച്ചതായും കണ്ടെത്തി

 കരണ്‍ ഗുപ്തയെന്നയാളാണ് പരീഖിന് വ്യാജ ഐ‍ഡി കാർ‍ഡും വിവരങ്ങളും നൽകിയത്. തിങ്കളാഴ്ച്ചയാണ് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. ചൊവ്വാഴ്ച വൈകിട്ട് 5:45-ന് ആഗോള ഫിൻടെക് ഫെസ്റ്റ് ഏഴാം പതിപ്പിന്റെ ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിൽ എത്താനിരുന്നത്.

ലോകമെമ്പാടുമുള്ള ബാങ്കിംഗ് വിദഗ്ദ്ധരും നിക്ഷേപകരും സാങ്കേതിക വിദഗ്ദ്ധരും ഭരണാധികാരികളും പങ്കെടുക്കുന്ന വലിയ സമ്മേളനമായതിനാൽ വൻ സുരക്ഷാ സന്നാഹങ്ങളാണ് പ്രദേശത്ത് ഒരുക്കിയിരുന്നത്.

Tags