ഹൈദരാബാദില്‍ അമ്മ ഗുളികയ്ക്കൊപ്പം രാസവസ്തു കുടിക്കാൻ നല്‍കി 19-കാരന് ദാരുണാന്ത്യം

d

വെള്ളം അന്വഷിക്കുന്നതിനിടയില്‍ അടുത്തുള്ള ലാബിനോട് ചേർന്ന് കുപ്പിയിലുണ്ടായിരുന്ന ദ്രാവകം എടുത്ത് ഗണേഷിന് നല്‍കുകയായിരുന്നു

ഹൈദരാബാദില്‍ അമ്മ ഗുളികയ്ക്കൊപ്പം രാസവസ്തു കുടിക്കാൻ നല്‍കി 19-കാരന് ദാരുണാന്ത്യം.പനി വന്നതിനെത്തുടർന്നാണ് ശനിയാഴ്ച്ച രാവിലെയാണ് ഗണേഷിനെ മിർയലഗുഡയുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികില്‍സയിലിരിക്കെയാണ് ഗണേഷിന്റെ അമ്മ വെള്ളം എന്ന് തെറ്റിധരിച്ച്‌ രാസവസ്തു കുടിയ്ക്കാൻ നല്‍കിയത്. മരിച്ച ഗണേഷ് പ്രൈവറ്റ് കോളേജിലെ രണ്ടാം വർഷ ഇന്റർ മീഡിയേറ്റ് വിദ്യാർത്ഥിയാണ്.

ഗണേഷിന് നല്‍കിയത് ഫോർമാല്‍ഡിഹൈഡ് ആണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഗണേഷിന്റെ അമ്മയുടെയുടെ മൊഴിപ്രകാരം പനി കൂടിയതിനെത്തുടർന്ന് നഴ്സ് പാരസെറ്റാമോള്‍ കഴിക്കാൻ നല്‍കിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ കുടിവെള്ള ഉണ്ടായിരുന്നില്ല.

വെള്ളം അന്വഷിക്കുന്നതിനിടയില്‍ അടുത്തുള്ള ലാബിനോട് ചേർന്ന് കുപ്പിയിലുണ്ടായിരുന്ന ദ്രാവകം എടുത്ത് ഗണേഷിന് നല്‍കുകയായിരുന്നു. ദ്രാവകം കുടിച്ച ഉടൻ തന്നെ ഗണേഷ് കുഴഞ്ഞു വീണു. രാസവസ്തു സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് വച്ചിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

tRootC1469263">

Tags