സമരക്കാരെ തടയാന്‍ ഡല്‍ഹിയില്‍ 18 മെട്രോസ്റ്റേഷനുകള്‍ ഇന്നും അടച്ചിടും

CJP to intensify protests; Delhi Metro stations closed as part of heavy security measures

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഡല്‍ഹിയില്‍ മെട്രോ സ്റ്റേഷനുകള്‍ക്ക് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സമരക്കാരെ തടയാന്‍ ഡല്‍ഹിയില്‍ 18 മെട്രോസ്റ്റേഷനുകള്‍ ഇന്നും അടച്ചിടും.ഇന്ന് രാവിലെ ഏഴര മുതല്‍ ഡല്‍ഹിയിലെ പ്രധാനപ്പെട്ട മെട്രോ സ്റ്റേഷനുകള്‍ അടച്ചിടാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഡല്‍ഹിയില്‍ മെട്രോ സ്റ്റേഷനുകള്‍ക്ക് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

പ്രധാനപ്പെട്ട ഇന്റര്‍ചേഞ്ച് സ്റ്റേഷനുകളായ രാജീവ് ചൗക്ക്, മണ്ടി ഹൗസ്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് എന്നിവയുള്‍പ്പെടെയുള്ള സ്റ്റേഷനുകളിലാണ് നിയന്ത്രണങ്ങള്‍ ബാധകമാവുക. ഈ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് ഒരു ലൈനില്‍ നിന്നും മറ്റൊരു ലൈനിലേക്ക് ട്രെയിന്‍ മാറി കയറാന്‍ അനുമതി ഉണ്ടായിരിക്കും. എന്നാല്‍, ഈ സ്റ്റേഷനുകളില്‍ നിന്നും പുറത്തേക്ക് ഇറങ്ങാന്‍ യാത്രക്കാരെ അനുവദിക്കില്ലെന്ന് പൊലീസ് പുറത്തിറക്കിയ അഡൈ്വസറിയില്‍ വ്യക്തമാക്കുന്നു.

Tags