പാര്‍ട്ടിയ്ക്കിടെ 17 കാരിക്ക് നിര്‍ബന്ധിച്ച് മദ്യം നല്‍കി കൂട്ടബലാത്സംഗം ; സുഹൃത്തായ യുവതി അടക്കം നാലു പേര്‍ക്കെതിരെ കേസ്

Kovalam spa rape case; Special team of cyber experts formed to investigate

പുലര്‍ച്ചെ ആറു മണി വരെയുള്ള സമയത്ത് ഖാനും ദുഷ്യന്തും ചേര്‍ന്ന് പെണ്‍കുട്ടിയെ മാറി മാറി പീഡിപ്പിക്കുകയായിരുന്നു.

മഹാരാഷ്ട്രയിലെ കാശിഗാവില്‍ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷം 17കാരിയെ നിര്‍ബന്ധിച്ച് മദ്യം നല്‍കി കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തായ യുവതി ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കാശിഗാവ് പൊലീസ് കേസെടുത്തു. നവംബര്‍ 16നാണ് കേസിനാസ്പദമായ സംഭവം.


പെണ്‍കുട്ടിയുടെ പരാതി പ്രകാരം 25 കാരിയായ സുഹൃത്ത് ശീതള്‍ രാത്രി 9 മണിയോടെ പെണ്‍കുട്ടിയെ വിളിച്ചുവരുത്തുകയും പീയുഷ് താക്കൂര്‍, ദുഷ്യന്ത് സിങ്, അഹത് ഖാന്‍ എന്നീ മൂന്ന് യുവാക്കളെ പരിചയപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ വിനയ് നഗറിലുള്ള അഹത് ഖാന്റെ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് പ്രതികള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു. പിന്നീട് ശീതളും പീയുഷും ഫ്‌ളാറ്റിന് താഴേക്ക് പോയ തക്കത്തിന് അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ ആറു മണി വരെയുള്ള സമയത്ത് ഖാനും ദുഷ്യന്തും ചേര്‍ന്ന് പെണ്‍കുട്ടിയെ മാറി മാറി പീഡിപ്പിക്കുകയായിരുന്നു. കഴുത്തിലുള്ള അഞ്ച് ഗ്രാം സ്വര്‍ണമാല പ്രതികള്‍ കവരുകയും ചെയ്തു.


രാത്രിയായിട്ടും മകള്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അമ്മ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ക്രൂരമായ പീഡന വിവരം അറിയുന്നത്. ഉടന്‍ പൊലീസില്‍ പരാതി നല്‍കി. പ്രതികള്‍ നാലു പേരും ഒളിവിലാണ്. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
 

Tags