ഫരീദാബാദില്‍ 17കാരനെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് കുടുംബം
സംഭവവുമായി ബന്ധപ്പെട്ട അക്രമത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റു.
ഹരിയാനയിലെ ഫരീദാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ 17കാരനെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംഘര്‍ഷം. അരുണിന്റെ മരണത്തില്‍ കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചതിനു പിന്നാലെ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തിയെന്നാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട അക്രമത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഫരീദാബാദിലെ ശിവശക്തി എന്‍ക്ലേവിലുള്ള വീട്ടിലെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ബൂട്ടിക്കിലാണ് അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്ന് നേരത്തെ സ്‌കൂള്‍ അധികൃതരും ഇരുവീട്ടുകാരും ഇടപെട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയെ പിന്തുടരില്ലെന്ന് അരുണ്‍ ഉറപ്പുനല്‍കിയിരുന്നതായും പൊലീസ് വ്യക്തമാക്കി.
.jpg)


