മാരത്തോണില്‍ പങ്കെടുത്ത് മൂന്നാം സ്ഥാനം , പിന്നാലെ 15വയസുകാരി കുഴഞ്ഞ് വീണ് മരിച്ചു
മാരത്തോണ്‍ ഓട്ടം പൂർത്തിയാക്കിയ ശേഷം കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെടാൻ തുടങ്ങിയെന്നും തുടർന്ന് നിലത്തിരുന്ന കുട്ടി ബോധരഹിതയാകുകയുമായിരുന്നെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു.
മഹാരാഷ്ട്രയിലെ പാല്‍ഘർ ജില്ലയിലെ തലസാരിയില്‍ സ്കൂള്‍ മാരത്തോണില്‍ പങ്കെടുത്ത് മൂന്നാം സ്ഥാനം നേടിയതിന് പിന്നാലെ 15വയസുകാരി കുഴഞ്ഞ് വീണ് മരിച്ചു.ശനിയാഴ്ച വെല്‍ജിയിലെ ഭാരതി അക്കാദമി ഇംഗ്ലീഷ് സ്‌കൂളില്‍ കായിക ദിനം ആഘോഷിക്കുന്നതിനിടെയാണ് പത്താം ക്ലാസുകാരി മരിച്ചത്.
tRootC1469263">ഉംബർഗാവ് നിവാസിയായ റോഷ്നി ഗോസ്വാമിയാണ് മരിച്ചത്.മാരത്തോണ്‍ ഓട്ടം പൂർത്തിയാക്കിയ ശേഷം കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെടാൻ തുടങ്ങിയെന്നും തുടർന്ന് നിലത്തിരുന്ന കുട്ടി ബോധരഹിതയാകുകയുമായിരുന്നെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു.
റോഷ്നിക്ക് പ്രാഥമിക ചികിത്സ നല്‍കാൻ അധ്യാപകർ ശ്രമിച്ചു. സ്‌കൂള്‍ ജീവനക്കാർ വാഹനത്തില്‍ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയപ്പോഴേക്കും അവർ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഘോള്‍വാദ് പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
.jpg)


