ബൈക്കിൽ റീല്‍ ചിത്രീകരിക്കുന്നതിനിടെ അപകടം, 15 വയസ്സുകാരന് ദാരുണാന്ത്യം

Death due to boat capsizing in Puthukurichi; A fisherman died

നമിഷ് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ മറ്റൊരു 15 വയസ്സുകാരനാണ് ഔഡി കാർ ഓടിച്ചിരുന്നത്. റീല്‍സ് ചിത്രീകരണത്തിനിടെ അമിതവേഗതയിലെത്തിയ കാർ നമിഷ് ഓടിച്ചിരുന്ന ബൈക്കില്‍ നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു

ഹുബ്ബള്ളി:  കർണാടകയിലെ ഹുബ്ബള്ളിയില്‍ അതിവേഗ ബൈക്ക്, ആഡംബര കാർ സ്റ്റണ്ടുകള്‍ ഉള്‍പ്പെടുന്ന വൈറല്‍ റീല്‍ ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ 15 വയസ്സുകാരന് ദാരുണാന്ത്യം.ബിജെപി നേതാവ് വീരഭദ്രപ്പ സങ്കലാദിന്റെ മകൻ നമിഷ് സങ്കലാദാണ് മരിച്ചത്.ഞായറാഴ്ചയാണ് സംഭവം ,രണ്ട് വാഹനങ്ങളും അമിതവേഗത്തില്‍ പരസ്പരം വരികയും പെട്ടെന്ന് ബ്രേക്ക് ഇടുകയും ചെയ്യുന്ന ദൃശ്യമാണ് പകർത്താൻ ശ്രമിച്ചത്.

നമിഷ് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ മറ്റൊരു 15 വയസ്സുകാരനാണ് ഔഡി കാർ ഓടിച്ചിരുന്നത്. റീല്‍സ് ചിത്രീകരണത്തിനിടെ അമിതവേഗതയിലെത്തിയ കാർ നമിഷ് ഓടിച്ചിരുന്ന ബൈക്കില്‍ നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൂട്ടിയിടിയുടെ ആഘാതത്തില്‍ നമിഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

തന്റെ മകന്റെ മരണത്തിന് കാർ ഓടിച്ചിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയാണ് ഉത്തരവാദിയെന്ന് ആരോപിച്ച്‌ വീരഭദ്രപ്പ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 105 പ്രകാരം ഹുബ്ബള്ളി പൊലീസ് പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. കാർ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഹുബ്ബള്ളി പൊലീസ് കമ്മീഷണർ എൻ. ശശികുമാർ വ്യക്തമാക്കി.

Tags