ലഖ്‌നൗവില്‍ കോച്ചിങ് സെന്ററില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് 15 പേര്‍ മരണപ്പെട്ട സംഭവം ; നാലു പേര്‍ അറസ്റ്റില്‍
ആറുപേര്‍ക്കെതിരെ ആണ് കേസെടുത്തത്.
ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ കോച്ചിങ് സെന്ററില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് 15 പേര്‍ മരണപ്പെട്ട സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ആറുപേര്‍ക്കെതിരെ ആണ് കേസെടുത്തത്. ഒളിവില്‍ പോയ രണ്ടുപേരെ കണ്ടെത്താനായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
കോച്ചിങ് സെന്റര്‍ ഉള്‍പ്പെടുന്ന കെട്ടിടത്തിലെ മറ്റ് സ്ഥാപനങ്ങളുടെ ഉടമകളും നടത്തിപ്പുകാരുമാണ് അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നത്. ബിഎന്‍എസ് 105, 125 തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ചു മറ്റുള്ളവരുടെ പങ്ക് പൊലീസ് പരിശോധിച്ചു വരികയാണ്. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച എസ്‌ഐടി ആണ് കേസ് അന്വേഷണം നടത്തുന്നത്. ഏഴ് ദിവസത്തിനകം അന്വഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ എസ്‌ഐടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്
.jpg)

