ഗംഗാനദിയില്‍ ബോട്ടില്‍ ഇഫ്താര്‍ വിരുന്ന് നടത്തി ബിരിയാണി കഴിച്ചു, 14 പേര്‍ അറസ്റ്റില്‍

arrest

സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് നടപടി. ബിജെപി യുവമോര്‍ച്ച നേതാവ് രജത്ത് ജയ്സ്വാളിന്റെ പരാതിയിലാണ് കേസെടുത്തത്.

ഗംഗാനദിയില്‍ ബോട്ടില്‍ ഇഫ്താര്‍ നടത്തി ബിരിയാണി കഴിച്ച 14പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തി, ആരാധന നടത്തുന്ന ഇടത്തെ അശുദ്ധമാക്കി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് നടപടി. ബിജെപി യുവമോര്‍ച്ച നേതാവ് രജത്ത് ജയ്സ്വാളിന്റെ പരാതിയിലാണ് കേസെടുത്തത്.

tRootC1469263">

സനാതനധര്‍മം പിന്തുടരുന്നവര്‍ക്ക് ആഴത്തിലുള്ള വിശ്വാസമാണ് ഗംഗാനദിയിലുള്ളത്. ആയിരക്കണക്കിന് പേരാണ് കാശി സന്ദര്‍ശിച്ച് പൂജകള്‍ നടത്തുന്നതും പ്രാര്‍ത്ഥിക്കുന്നതും. ഇത്തരമൊരു സാഹചര്യത്തില്‍ ഗംഗാനദിയുടെ നടുവിലിരുന്ന് ബിരിയാണി കഴിക്കുന്നതും അതിന്റെ എച്ചില്‍ നദിയിലേക്ക് എറിയുന്നതും ശരിയായരീതിയല്ല. ഹിന്ദുകളുടെ മതവികാരത്തെ ഹനിക്കാന്‍ മനപ്പൂര്‍വമുള്ള ശ്രമമാണിതെന്നാണ് ജയ്സ്വാളിന്റെ ആരോപണം.

Tags