ഡൽഹി നിസാമുദീൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് 1,286 കിലോ ഇറച്ചി പിടികൂടി; ബീഫെന്ന് സംശയം

1,286 kg of meat seized from Delhi's Nizamuddin railway station; suspected to be beef

ന്യൂഡൽഹി: ഡൽഹിയിലെ ഹസ്രത് നിസാമുദീൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബീഫ് എന്ന് സംശയിക്കുന്ന 1,286 കിലോഗ്രാം ഇറച്ചി പിടികൂടി. ഹൈദരാബാദിൽ നിന്ന് ഡൽഹിയിലേക്ക് എത്തിയ ദക്ഷിൺ എക്സ്പ്രസിലാണ് 20 പാർസലുകളിലായി ഇറച്ചി എത്തിച്ചത്. റെയിൽവേ വിജിലൻസ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് യാർഡിൽ നടത്തിയ പരിശോധനയിലാണ് ഇറച്ചി കണ്ടെടുത്തത്. 'മട്ടൺ', 'മീറ്റ്' എന്നീ പേരുകളിലാണ് പാർസലുകൾ ബുക്ക് ചെയ്തിരുന്നത്. എന്നാൽ ഇറച്ചിയിൽ ബീഫ് അടങ്ങിയിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് അധികൃതർ വിശദമായ പരിശോധന നടത്തുകയായിരുന്നു. നവംബർ എട്ടിനാണ് ബറോഡ ഹൗസിലെ റെയിൽവേ വിജിലൻസ് യൂണിറ്റിന് ഇത് സംബന്ധിച്ച രഹസ്യവിവരം ലഭിക്കുന്നത്.

തുടർന്ന് പോലീസ്, ഫോറൻസിക് സയൻസ് ലബോറട്ടറി, വെറ്ററിനറി ഡോക്ടർ, റെയിൽവേ സംരക്ഷണ സേന (RPF) എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി ഇറച്ചി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിച്ചെടുത്ത ഇറച്ചിയുടെ സാമ്പിളുകൾ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.

Tags