11 മാസം പ്രായമുള്ള മകനെ'അലക്കുകല്ലില്‍ തല ഇടിപ്പിച്ച്' കൊലപ്പെടുത്തി കിണറ്റിലിട്ടു; അമ്മ അറസ്റ്റില്‍

baby1

അലക്കുകല്ലില്‍ കുട്ടിയുടെ തല ഇടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം ബാഗിലാക്കി കൃഷിയിടത്തിലെ കിണറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു

പുനെ:11 മാസം പ്രായമുള്ള മകനെ കൊലപ്പെടുത്തി കിണറ്റിലിട്ട 22-കാരിയായ അമ്മ അറസ്റ്റില്‍.പുനെ ജില്ലയിലെ രഞ്ജന്‍ഗാവ് മേഖലയിലാണ് മാര്‍ച്ച്‌ 8-ന് സംഭവം നടന്നത്

കഴിഞ്ഞ മാസം യുവതിയെയും കുഞ്ഞിനെയും കാണാനില്ലെന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഏപ്രില്‍ 5-ന് ജില്ലയിലെ ജംബുട്ട് ഗ്രാമത്തില്‍ നിന്ന് യുവതിയെ പോലീസ് കണ്ടെത്തി.

ആദ്യഘട്ട ചോദ്യം ചെയ്യലില്‍, കുട്ടി പീഠത്തില്‍ നിന്ന് വീണ് മരിച്ചതാണെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. ഭയം കാരണം മൃതദേഹം ബാഗിലാക്കി കിണറ്റില്‍ തള്ളിയതായും ഇവര്‍ മൊഴി നല്‍കി. എന്നാല്‍ യുവതിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ പോലീസിന് സംശയമുണ്ടാക്കി.

തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവിലാണ് യുവതി കുറ്റം സമ്മതിച്ചത്. തന്റെ നിലവിലെ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ മറ്റൊരു വിവാഹം കഴിക്കാന്‍ യുവതി ആഗ്രഹിച്ചിരുന്നു. കുഞ്ഞ് ഇതിന് തടസ്സമാകുമെന്ന് കരുതിയാണ് ക്രൂരമായ കൊലപാതകം നടത്തിയത്. കൂടാതെ കുഞ്ഞ് എപ്പോഴും കരയുന്നത് തന്നെ അസ്വസ്ഥയാക്കിയിരുന്നതായും യുവതി മൊഴി നല്‍കി.

അലക്കുകല്ലില്‍ കുട്ടിയുടെ തല ഇടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം ബാഗിലാക്കി കൃഷിയിടത്തിലെ കിണറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു.യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കിണറ്റില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു. അഴുകിയ നിലയിലായിരുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്ത പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Tags