പാകിസ്ഥാന് വേണ്ടി ചാരപ്രവൃത്തി നടത്തിയ 11 യുവാക്കള്‍ പിടിയില്‍
സിസിടിവികള്‍ സ്ഥാപിച്ചവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചാരപ്രവൃത്തി നടത്തിയ യുവാക്കള്‍ ദിസ്സി പൊലീസ് സ്പെഷ്യല്‍ സെല്ലിന്‍റെ പിടിയിലായത്
ഡൽഹി: പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐക്ക് വേണ്ടി ചാരപ്രവൃത്തി നടത്തിയ 11 യുവാക്കളെ ഡല്‍ഹി പോലീസ് പിടികൂടി.സൈനിക കേന്ദ്രങ്ങള്‍ക്ക് സമീപം സിസിടിവികള്‍ സ്ഥാപിച്ചായിരുന്നു ഇവരുടെ നിരീക്ഷണം. കപൂർത്തല, ജലന്ധർ, പത്താൻകോട്ട്, പട്യാല, മോഗ, അംബാല, കത്വ, ബിക്കാനീർ, അല്‍വാർ എന്നിവിടങ്ങളില്‍ നിന്നാണ് ഇത്തരത്തിലുള്ള സിസിടിവികള്‍ പോലീസ് കണ്ടെത്തിയത്.
സിസിടിവികള്‍ സ്ഥാപിച്ചവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചാരപ്രവൃത്തി നടത്തിയ യുവാക്കള്‍ ദിസ്സി പൊലീസ് സ്പെഷ്യല്‍ സെല്ലിന്‍റെ പിടിയിലായത്. പഞ്ചാബ്, ദില്ലി സംസ്ഥാനങ്ങളില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് തോക്കടക്കം ആയുധങ്ങളും കണ്ടെത്തി. രാജ്യവ്യാപകമായി 9 സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഗാസിയാബാദില്‍ മുമ്ബ് സമാനമായ സംഭവം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു
.jpg)


