കനത്തമഴ: ഉത്തര്‍പ്രദേശില്‍ 100 വര്‍ഷം പഴക്കമുള്ള വീട് തകര്‍ന്ന് വീണ് രണ്ട് കുട്ടികള്‍ ഉള്‍പ്പടെ 6 പേര്‍ക്ക് ദാരുണാന്ത്യം
കോട്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന മഹുലിയിലുള്ള 100 വര്‍ഷം പഴക്കമുള്ള വീടാണ് തകര്‍ന്ന് വീണത്.
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ ആറ് മരണം. രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.അപകടത്തിൽപ്പെട്ട കുടുംബത്തിൻ്റെ നാഥനായ പ്രമോദ് ശ്രീവാസ്തവയും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുമാണ് മരിച്ചതെന്ന് പ്രതാപ്ഗഢ് പോലീസ് സ്ഥിരീകരിച്ചു.
പ്രമോദ് ശ്രീവാസ്തവ, അദ്ദേഹത്തിൻ്റെ ഭാര്യ, ഇളയ മകൻ, മരുമകൾ (മൂത്ത മകൻ്റെ ഭാര്യ), രണ്ട് പേരക്കുട്ടികൾ എന്നിവരാണ് മരിച്ച ആറുപേർ. മഹൂലിയിലാണ് അപകടമുണ്ടായത്. ജീർണാവസ്ഥയിലായിരുന്ന ഈ വീടിൻ്റെ മുകളിലത്തെ നില തകർന്ന് താഴത്തെ നിലയിലേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് കുടുംബത്തിലെ ഏഴ് അംഗങ്ങളും താഴത്തെ നിലയിലെ ഒരേ മുറിയിലാണ് ഉറങ്ങിക്കിടന്നിരുന്നത്.
കോട്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന മഹുലിയിലുള്ള 100 വര്‍ഷം പഴക്കമുള്ള വീടാണ് തകര്‍ന്ന് വീണത്. ഇന്ന് രാവിലെയായിരുന്നു അപകടം. അപകടസമയം ഏഴ് പേരാണ് വീട്ടിലുണ്ടായിരുന്നതെന്നും ഇവരെല്ലാം ഉറങ്ങിക്കിടക്കെയാണ് കെട്ടിടം തകര്‍ന്നതെന്നും പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് ഉടനെ സ്ഥലത്തെത്തിയതായും രക്ഷാപ്രര്‍ത്തനം ആരംഭിച്ചതായും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
.jpg)

