മധ്യപ്രദേശില്‍ ബസും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച്‌ 10 പേര്‍ മരിച്ചു, 31 പേര്‍ക്ക് പരിക്ക്

d

മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പങ്കെടുത്ത പൊതുപരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നവരാണ് ബസിലുണ്ടായിരുന്നത്.

ഭോപ്പാൽ : മധ്യപ്രദേശിലെ ഛിന്ദ്‌വാരയില്‍ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ  അപകടത്തില്‍ ഒരു കുട്ടിയടക്കം 10 പേർ കൊല്ലപ്പെട്ടു.വ്യാഴാഴ്ച വൈകുന്നേരം നാഗ്പൂർ റോഡിലെ സിമരിയയ്ക്ക് സമീപമാണ് അപകടമുണ്ടായത്.

ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. ബസിലുണ്ടായിരുന്ന എട്ടു യാത്രക്കാരും പിക്കപ്പ് വാനിന്റെ ഡ്രൈവറും ക്ലീനറുമാണ് മരിച്ചവരെന്നാണ് റിപ്പോർട്ട്. അപകടത്തില്‍ 31 പേർക്ക് പരിക്കേറ്റിട്ടുണ്ട്

മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പങ്കെടുത്ത പൊതുപരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നവരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്കും സമീപത്തെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേക്കും മാറ്റി.

മുഖ്യമന്ത്രി മോഹൻ യാദവ് അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്നും പരിക്കേറ്റവരുടെ ചികിത്സാ ചിലവ് പൂർണ്ണമായും സർക്കാർ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു

Tags