മുഖം തിളങ്ങാൻ ഈ ഫേസ്‌പാക്ക് ഉപയോഗിക്കൂ ...

google news
yogurt
ചർമ്മത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും തൈര് സഹായിക്കുന്നു. തൈരിൽ മറ്റേതൊരു പാൽ ഉൽ‌പന്നത്തെയും പോലെ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ പുറംതള്ളാനും ചർമ്മത്തെ മിനുസമാർന്നതാക്കാനും സഹായിക്കും.

തൈരിലെ അവശ്യ കൊഴുപ്പുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ചർമ്മത്തെ പോഷിപ്പിക്കാനും ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു. തൈരിൽ സമ്പുഷ്ടമായി അടങ്ങിയിരിക്കുന്ന കൊഴുപ്പ് ചർമ്മത്തിലെ ഈർപ്പം നിലനിർത്തുവാൻ സഹായിക്കുന്നു. മുഖകാന്തി കൂട്ടാൻ തെെര് കൊണ്ടുള്ള ഫേസ് പാക്കുകൾ പരീക്ഷിക്കാവുന്നതാണ്...

ഒന്ന്...

രണ്ട് ടേബിൾസ്പൂൺ തൈരിൽ ഒരു ടേബിൾ സ്പൂൺ തേൻ മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റ് നേരം വയ്ക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. തേനിന് ചർമ്മത്തിൽ ജലാംശം നിലനിർത്തുവാനുള്ള കഴിവും ഔഷധ ഗുണങ്ങളും ഉണ്ട്.

രണ്ട്...

ഒരു ടേബിൾ സ്പൂൺ കടല മാവും 2 ടേബിൾസ്പൂൺ തൈരിൽ ചേർത്ത് യോജിപ്പിക്കുക. ഈ പാക്ക് മുഖത്തിട്ട്  മസാജ് ചെയ്യുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

മൂന്ന്...

അര ടീസ്പൂൺ മഞ്ഞൾ പൊടിയും അൽപം തെെരും നന്നായി യോജിപ്പ് പാക്ക് ഉണ്ടാക്കുക. 10 മിനുട്ട് നേരം സെറ്റാകാൻ മാറ്റിവയ്ക്കുക. ശേഷം മുഖത്തും കഴത്തിലുമായി ഇടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ഈ ഫേസ് പാക്ക് മുഖത്തെ കരുവാളിപ്പ് മാറാൻ സഹായിക്കും.

Tags