ഇനി ചിരിക്കാം മടി കൂടാതെ, പല്ലുകളിലെ മഞ്ഞ നിറം മാറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

teeth
teeth

പല്ലിന് മഞ്ഞ നിറം മാറി വെളുത്ത നിറം വരുവാന്‍ പലരും വില കൂടിയ മെഡിക്കല്‍ ട്രീറ്റ്‌മെന്റുകളെ ആശ്രയിക്കാറുണ്ട്. പല്ലിന്റെ മഞ്ഞനിറം മാറാന്‍ അടിസ്ഥാനമായി വേണ്ട ഒരു ഘടകം വൃത്തിയാണ്.  പ്രകൃതിദത്തമായ ചില മാര്‍ഗങ്ങള്‍ വഴിയും പല്ലിലെ മഞ്ഞ നിറത്തെ കളയാന്‍ സാധിക്കും. അത്തരത്തില്‍ പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ വീട്ടില്‍‌ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.  

tRootC1469263">


. ഗ്രാമ്പൂ പൊടിച്ച്  വെളിച്ചെണ്ണയുമായി കലർത്തി ഒരു പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഈ പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കുന്നതും പല്ലിലെ മഞ്ഞ നിറത്തെ അകറ്റാന്‍ സഹായിക്കും. 

.ഒരൽപ്പം മ‍ഞ്ഞള്‍ കൂടി ഉപ്പിനൊപ്പം ചേര്‍ത്ത് പല്ല് തേക്കുന്നതും പല്ലു വെളുക്കാന്‍ സഹായിക്കും. 

.ഒരൽപ്പം ഉപ്പ് എടുത്ത് പല്ല് തേക്കുന്നതും മഞ്ഞ നിറത്തെ കളയാന്‍ സഹായിക്കും. 

. മഞ്ഞള്‍ കൊണ്ട് ദിവസവും പല്ല് തേക്കുന്നത് പല്ലിലെ മഞ്ഞ നിറം മാറാന്‍ സഹായിക്കും. 

. പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ ആപ്പിള്‍ സൈഡര്‍ വിനഗര്‍ വെള്ളത്തില്‍ കലര്‍ത്തി വായ് കഴുകുക. 

. ഓറഞ്ചിന്‍റെ തൊലി പൊടിച്ചത് ഉപയോഗിക്കുന്നതും പല്ലുകളിലെ മഞ്ഞ നിറം അകറ്റാന്‍ സഹായിക്കും. 

Tags