പ്രോട്ടീന്‍ സമ്പുഷ്ടമാണ് ചേന

google news
yam

 പ്രോട്ടീന്‍ സമ്പുഷ്ടമാണ് ചേന. ചേനയില്‍ മാത്രമല്ല, ഇതിന്റെ തണ്ടിലും ഇലയിലുമെല്ലാമുണ്ട് പ്രോട്ടീന്‍. ഇതു പോലെ കൊളസ്‌ട്രോള്‍ അളവ് ചേനയില്‍ തീരെ കുറവാണ്. ചീത്ത കൊളസ്‌ട്രോള്‍ ഉള്ളവരില്‍ ചേന കഴിയ്ക്കുന്നത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ന്ല്ലതാണ്. ഒരു പരിധി വരെ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ അഥവാ നല്ല കൊളസ്‌ട്രോള്‍ കൂട്ടാനും ഇതു നല്ലതാണ്. ഇതു പോലെ തന്നെ ഗ്യാസ് കുറയ്ക്കാന്‍ നല്ലതാണ്. ഗ്യാസ്‌ട്രൈറ്റിസ് പ്രശ്‌നങ്ങള്‍ക്ക് ഇതേറെ നല്ലതാണ്. മറ്റൊരു ഗുണമാണ് രക്തസമ്മര്‍ദ്ദം കുറയ്ക്കും എന്നത്. ഇതിലടങ്ങിയിരിക്കുന്ന ഗ്ലൂക്കാമെനന്‍ ആണ് ഇതിനു സഹായിക്കുന്നത്.

Tags