അകാലനര അലട്ടുന്നുണ്ടോ?

google news
hair
വിറ്റാമിനുകളും മിനറലുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ

ചിലര്‍ക്ക്  ചെറുപ്രായത്തിൽ തന്ന തലമുടി നരയ്ക്കാറുണ്ട്. അകാലനരയ്ക്ക് പിന്നിലെ കാരണങ്ങള്‍ പലതാണ്. കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്.  ആവശ്യമായ പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കാത്തത് മൂലവും അകാലനര വരാം.

തലമുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും വിറ്റാമിനുകള്‍ ആവശ്യമാണ്. അത്തരത്തില്‍ അകാലനരയെ തടയാന്‍ സഹായിക്കുന്ന ചില നട്സുകളെ പരിചയപ്പെടാം.

വിറ്റാമിനുകളും മിനറലുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഇവ തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ബദാമില്‍ ബയോട്ടിനും വിറ്റാമിന്‍ ഇയും കോപ്പറും അടങ്ങിയിട്ടുണ്ട്. ഇവ അകാലനരയെ അകറ്റാന്‍ സഹായിക്കും.  

 ബയോട്ടിന്‍ ധാരാളം അടങ്ങിയതാണ് വാള്‍നട്സ്. അതിനാല്‍ ഇവ കഴിക്കുന്നത് അകാലനരയെ അകറ്റാനും തലമുടിയുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബര്‍, പ്രോട്ടീന്‍, ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിനുകള്‍, മിനറലുകള്‍ തുടങ്ങിയവ അടങ്ങിയ വാള്‍നട്സ് ശരീരത്തിന്‍റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.

ആന്‍റി ഓക്സിഡന്‍റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ , പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ് അണ്ടിപരിപ്പ് അഥവാ കശുവണ്ടി. കോപ്പര്‍ ധാരാളം അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അകാലനരയെ അകറ്റാന്‍ സഹായിക്കും.

Tags