ആസ്റ്റർ മെഡ്‌സിറ്റിയിൽ ലോക ഓട്ടിസം അവബോധദിനാചരണം

World Autism Awareness Day celebrated at Aster Medcity
World Autism Awareness Day celebrated at Aster Medcity

കൊച്ചി: ലോക ഓട്ടിസം അവബോധ ദിനത്തോടനുബന്ധിച്ച് ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. ഓട്ടിസം ഉള്ള വ്യക്തികളുടെ നിയമപരമായ അവകാശങ്ങൾ, തൊഴിൽ ശാക്തീകരണം, സർഗാത്മകവും ക്രിയാത്മകവുമായ കഴിവുകൾ എന്നിവ സംബന്ധിച്ച ബോധവത്കരണമായിരുന്നു പ്രധാന പ്രമേയം.

ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായി പോരാടുന്ന അഡ്വ. പ്രീത എസ് ചന്ദ്രൻ നയിച്ച സെഷൻ ആയിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം. ലീഗൽ ഗാർഡിയൻഷിപ്പ് എന്നതായിരുന്നു വിഷയം. ഓട്ടിസം ഉള്ള വ്യക്തികൾ നിർമിച്ച കലാസൃഷ്ടികളുടെ പ്രദർശനവും വില്പനയും സംഘടിപ്പിച്ചിരുന്നു. എറണാകുളം ഓട്ടിസം ക്ലബ്ബിന്റെ “ഓസം ബൈറ്റ്സ്” നിർമിച്ച പലഹാരങ്ങൾ, “ലൂയിസ് കാൻഡിൽസ്” നിർമിച്ച സുഗന്ധ മെഴുകുതിരികൾ എന്നിവ ശ്രദ്ധേയമായി. ഓട്ടിസം കാരണം സംസാരശേഷിക്ക് പരിമിതികൾ ഉള്ള എഴുത്തുകാരുടെ “ടോക്കിങ് ഫിംഗേഴ്‌സ്” എന്ന പുസ്തകമായിരുന്നു മറ്റൊരു ആകർഷണം. പിന്നാലെ, ഓട്ടിസം ബാധിതർ അവതരിപ്പിച്ച കലാപരിപാടികളും നടന്നു.

ആസ്റ്റർ മെഡ്‌സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ്, പീഡിയാട്രിക്‌സ് ആൻഡ് നിയോനാറ്റോളജി സീനിയർ കൺസൽട്ടൻറ് ഡോ. ജീസൺ സി. ഉണ്ണി, ഡെവലപ്‌മെന്റൽ പീഡിയാട്രിക്‌സ് കൺസൽട്ടൻറ് ഡോ. സൂസൺ മേരി സക്കറിയ, സീനിയർ സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ് ഡോ. മരിയ ഗ്രേസ് ട്രീസ എന്നിവർ സംസാരിച്ചു.

Tags