എന്തുകൊണ്ടാണ് സ്ത്രീകളില്‍ മാത്രം മൈഗ്രെയ്ന്‍ വര്‍ദ്ധിക്കുന്നത്

google news
why migraines are more common among women

മൈഗ്രെയ്ന്‍ കാരണം ബുദ്ധിമുട്ടുന്ന നിരവധി സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ട്. എന്തുകൊണ്ടാണ് സ്ത്രീകളില്‍ മാത്രം മൈഗ്രെയ്ന്‍ വര്‍ദ്ധിക്കുന്നതിന് കാരണം എന്ത് ചിന്തിച്ചിട്ടുണ്ടോ. കാരണം മറ്റൊന്നുമല്ല, സ്ത്രീകളുടെ ജനിതകപരമായ വ്യത്യാസവും രോഗപ്രതിരോധശേഷിയും തന്നെയാണ് ഇതിന് പിന്നില്‍.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ അലര്‍ജി സംബന്ധമായ അസുഖങ്ങളും മാനസിക സംഘര്‍ഷങ്ങളും കൂടുതലാണ്. വെളുത്തരക്തത്താണുക്കളില്‍ വരുന്ന ചില വ്യത്യാസങ്ങളാണ് ഇത്തരം രോഗങ്ങള്‍ക്ക് കാരണമാകുന്നത്. മാസ്റ്റ് സെല്ലുകള്‍ എന്നാണ് ഇത്തരം വെളുത്ത രക്താണുക്കളെ പറയുന്നത്.

രോഗപ്രതിരോധശേഷിയില്‍ പ്രധാനസ്ഥനമുള്ള ഇത്തരം മാസ്റ്റ് കോശങ്ങളില്‍ വരുന്ന തകരാറുകള്‍ സ്ത്രീകളില്‍ പല രോഗങ്ങള്‍ക്കും കാരണമാകുന്നു. എട്ടായിരത്തിലധികം വ്യത്യസ്തമായ ജീനുകളില്‍ ഉള്ളവരില്‍ നടത്തിയ പഠനങ്ങളില്‍ സ്ത്രീകളിലെ മാസ്റ്റ് സെല്ലുകളില്‍ പുരുഷന്മാരുടേതില്‍ നിന്നും വ്യത്യാസമുള്ളതായി ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു. 

യുഎസിലെ മെക്കാഗാം യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ ആഡം മോസറാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.സ്ത്രീകളിലും പുരുഷന്മാരിലും മാസ്റ്റ് സെല്ലുകള്‍ ഒരേ അളവിലാണ് ക്രോമസോമുകളില്‍ ഉണ്ടാവുക. എന്നാല്‍ എക്‌സ് വൈ സെക്‌സ് ക്രോമസോമുകളില്‍ ജീനുകള്‍ വ്യത്യസ്ത രീതിയില്‍ പെരുമാറിയേക്കാം.ഇതാണ് സ്ത്രീകളില്‍ ഇത്തരം രോഗാവസ്ഥകള്‍ക്ക് കാരണം. ഇത്തരം കണ്ടുപിടുത്തങ്ങള്‍ സ്ത്രീയുടെയും പുരുഷന്റെയും വ്യത്യസ്തമായ ആരോഗ്യഘടനക്ക് സഹായകമാകുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്. 

Tags