ഗര്‍ഭിണികള്‍ രതി സ്വപ്‌നങ്ങള്‍ കാണുന്നതെന്തുകൊണ്ടാണ്.?

Why do pregnant women see sex dreams
Why do pregnant women see sex dreams

ഗര്‍ഭിണികള്‍ സാധാരണ കാണുന്ന സെക്‌സ് ഡ്രീംസ് ഡോ.സാമന്ത വിശകലനം ചെയ്യുന്നത് നോക്കൂ......

ഗര്‍ഭിണിയായിരിക്കുമ്പോള്‍ സ്ത്രീകള്‍ കാമാതുരമായ സ്വപ്‌നങ്ങള്‍ കാണുന്നത് പലപ്പോഴും ടെന്‍ഷനും കുറ്റബോധവും ഉണ്ടാക്കാറുണ്ട്. ശാസ്ത്രം പറയുന്നത് ഇത് വളരെ സ്വാഭാവികവും തെറ്റില്ലാത്തതുമാണ് എന്നാണ്.

ഗര്‍ഭിണിയായിരിക്കുമ്പോള്‍ നിരവധി ശാരീരിക-മാനസികാവസ്ഥകളിലൂടെ കടന്നുപോകേണ്ടതായി വരാറുണ്ട്. ശാരീരികമായ തളര്‍ച്ച, ചര്‍ദ്ദി തുടങ്ങിയവ മിക്ക സ്ത്രീകള്‍ക്കും ഉണ്ടാകാറുണ്ട്. അമ്മയാകുന്നതിനുള്ള തയ്യാറെടുപ്പെന്നോണം സ്ത്രീകള്‍ അത് ആസ്വദിക്കാറുമുണ്ട്. എന്നാല്‍ ഗര്‍ഭിണികളെ കാമാതുരമായ സ്വപ്‌നങ്ങള്‍ ചിലരിലെങ്കിലും ഉറക്കത്തിന് ശേഷം അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. ഗര്‍ഭാവസ്ഥയില്‍ ഇത്തരം സ്വപ്‌നങ്ങള്‍ കാണുന്നതെന്നത് എന്തുകൊണ്ടാണെന്ന് അറിയേണ്ടേ.

ഗര്‍ഭിണികളുടെ രതിസ്വപ്‌നങ്ങള്‍ക്ക് പിന്നിലെ മനശാസ്ത്രം അധികം ചര്‍ച്ചചെയ്യപ്പെട്ട ഒന്നല്ല. എങ്കിലും നിലവില്‍ ഇതിനെക്കുറിച്ചുള്ള ശാസ്ത്രീയമായ അവലോകനം എന്താണെന്ന് നോക്കാം. ഗര്‍ഭാവസ്ഥയില്‍ കാമോദ്ദീപകമായ പ്രദേശങ്ങളായുള്ള സ്തനങ്ങള്‍, നാഭിപ്രദേശം എന്നിവിടങ്ങളിലേക്കുള്ള രക്തയോട്ടത്തിന്റെ വര്‍ധന് ഇതിനൊരു പ്രധാനകാരണമാകാറുണ്ട് എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. രക്തയോട്ടം വര്‍ധിക്കുന്നതോടെ ഈ ഭാഗങ്ങള്‍ കൂടുതല്‍ സെന്‍സിറ്റീവ് ആകുന്നു. ഇത് ലൈംഗീക താല്‍പര്യങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നു.

How much sex you actually need

ഗര്‍ഭിണികള്‍ സാധാരണ കാണുന്ന സെക്‌സ് ഡ്രീംസ് ഡോ.സാമന്ത വിശകലനം ചെയ്യുന്നത് നോക്കൂ.
ഗര്‍ഭിണികളില്‍ മിക്കവരും കാണുന്ന സ്വപ്‌നമാണ് അന്യപുരുഷന്മാരുമായുള്ള വേഴ്ച. എന്നാല്‍ അവര്‍ അത് ആഗ്രഹിക്കുന്നു എന്ന് ഇതിനര്‍ഥമില്ല.

ഓണ്‍ലൈന്‍ വുമണ്‍ മാഗസിനായ ബസ്റ്റ്‌ലി വിശദീകരിക്കുന്നത് ഇത് ഗര്‍ഭിണി ജീവിതത്തില്‍ പങ്കാളിയോടൊത്ത് ചെയ്യാന്‍ താല്‍പര്യപ്പെടുന്ന കാര്യങ്ങളാണത്രേ. ഭര്‍ത്താവിന്റെ പരിഗണന ആഗ്രഹിക്കുന്ന സമയത്താണ് സ്ത്രീകള്‍ ഇത്തരം സ്വപ്‌നങ്ങള്‍ കാണുന്നത്. 

ഗര്‍ഭാവസ്ഥയില്‍ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണെന്നുള്ളത് പങ്കാളികള്‍ക്ക് ആശങ്കയില്ലാതെ ബന്ധപ്പെടാന്‍ സഹായിക്കും. ചിലര്‍ക്ക് ഗര്‍ഭാവസ്ഥയില്‍ സ്വവര്‍ഗരതിയില്‍ താല്‍പര്യം ഉണ്ടാകാറുണ്ട്. മുമ്പ് സ്വവര്‍ഗരതിയില്‍ താല്‍പര്യം ഉണ്ടായിട്ടില്ലെങ്കിലും ഗര്‍ഭാവസ്ഥയില്‍ കുറച്ചുപേര്‍ക്കെങ്കിലും അതിഷ്ടപ്പെടാറുണ്ട്. ഇവയെല്ലാം പലപ്പോഴും ആ പ്രത്യേക ശാരീരികാവസ്ഥയിലുള്ള വെറും ഫാന്റസികളും ആകാറുണ്ട്.

എന്തൊക്കെയായാലും പാരന്റസ് മാഗസില്‍ പറയുന്നത് ഗര്‍ഭാവസ്ഥയിലുള്ള ഇത്തരം തോന്നലുകളും സ്വപ്‌നങ്ങളും തികച്ചും സ്വാഭാവികമാണെന്നാണ്. ഇതില്‍ കുറ്റബോധത്തിന്റെയോ ആവശ്യവുമില്ല. വിദഗ്ദ്ധര്‍ പറയുന്നത് കാണുന്ന സ്വപ്‌നങ്ങള്‍ക്ക് നിങ്ങളുടെ വികാരങ്ങളുമായി ബന്ധമുണ്ട് എന്നാണ്. പ്രസവുമായി ബന്ധപ്പെട്ട പേടികളും മറ്റും ചീത്ത സ്വപ്‌നങ്ങള്‍ കാണുന്നതിന് കാരണമാകാറുണ്ട്.

Here are some easy ways to double your sex drive

Tags