എന്താണ് ലഹരി വസ്തുക്കള്‍?

intoxicants
intoxicants

 
കണ്ണൂർ :  ഒരു വ്യക്തിയുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥയെ മാറ്റുന്ന പദാര്‍ത്ഥങ്ങളാണ് ലഹരി വസ്തുക്കള്‍. അവ വ്യക്തിയുടെ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനരീതി, പെരുമാറ്റം, വികാരങ്ങള്‍ എന്നിവയൊക്കെ ബാധിക്കുന്നു.  ലഹരി വസ്തുവിനോടുള്ള ആസക്തി വിട്ടുമാറാത്ത ഒരു മസ്തിഷ്‌ക രോഗമാണ്. ഇത് ഒരു വ്യക്തിയെ ലഹരിവസ്തുക്കള്‍ ആവര്‍ത്തിച്ചു ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നു.
 
പഠനത്തില്‍ താല്‍പര്യം കുറയുക, പ്രായത്തില്‍ കവിഞ്ഞ സുഹൃത്ത് ബന്ധങ്ങള്‍, മാനസിക വിഭ്രാന്തി കാണിക്കുകയോ നിഷേധാത്മക പെരുമാറ്റം   കാണിക്കുക അല്ലെങ്കില്‍ എപ്പോഴും വിഷമിച്ചിരിക്കുക, ഒറ്റക്കിരിക്കാന്‍ താല്‍പര്യം കാണിക്കുക, ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ ബുദ്ധിമുട്ട അനുഭവപ്പെടുക,  അമിതമായ ഉറക്കം, അനാവശ്യ കാര്യങ്ങള്‍ക്ക് വഴക്കുണ്ടാക്കുക,  ദൈനം ദിന കാര്യങ്ങളില്‍ താല്പര്യം കുറയുക, ഉത്തരവാദിത്വം ഇല്ലാത്ത അവസ്ഥ, ആത്മവിശ്വാസക്കുറവ്, മടി, സ്വയം ഉപദ്രവിക്കാന്‍ ശ്രമിക്കുക, അക്രമം, കുറ്റകൃത്യങ്ങള്‍ തുടങ്ങിയവ ലഹരി മരുന്നുപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ലക്ഷണങ്ങളാണ്. മാനസിക പ്രശ്‌നങ്ങള്‍, ഓര്‍മ്മക്കുറവ്, വിളര്‍ച്ച, കാന്‍സര്‍, പക്ഷാഘാതം, വയറിലെ അള്‍സര്‍, കരള്‍ രോഗങ്ങള്‍, ഞരമ്പ് രോഗങ്ങള്‍, അപസ്മാരം, ശ്വാസംമുട്ടല്‍, എച്ച് ഐ വി എന്നിവയെല്ലാം ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളാണ്.

tRootC1469263">

ഗവ:മെഡിക്കല്‍ കോളേജ് കണ്ണൂര്‍, വിമുക്തി ഡീ-അഡിക്ഷന്‍ സെന്റര്‍ താലൂക്ക് ഹോസ്പിറ്റല്‍ പയ്യന്നൂര്‍,  ജില്ലാ ആശുപത്രി കണ്ണൂര്‍, താലൂക്ക് ഹോസ്പിറ്റല്‍ തളിപ്പറമ്പ്, ജനറല്‍ ഹോസ്പിറ്റല്‍ തലശ്ശേരി എന്നിവയാണ് മാനസിക ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്ന കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍.

Tags